Begin typing your search...

ഗൾഫ് രാജ്യങ്ങളിൽ ഒരേ ഗ​താ​ഗ​ത പി​ഴ വരുന്നു; കരാറിൽ ഒപ്പുവെച്ചു

ഗൾഫ് രാജ്യങ്ങളിൽ ഒരേ ഗ​താ​ഗ​ത പി​ഴ വരുന്നു; കരാറിൽ ഒപ്പുവെച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എല്ലാ ജിസിസി രാജ്യങ്ങളിലും ഒരേ ഗ​താ​ഗ​ത പി​ഴ വരുന്നു. ഇതിൻറെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. നിലവിൽ ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കുകളാണ് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതെങ്കിൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിരക്ക് ഏകീകരിക്കപ്പെടും. ഏതു രാജ്യത്തുവെച്ച് നിയമലംഘനം നടത്തിയാലും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർ പിഴ ഒടുക്കാൻ ബാധ്യസ്ഥരായി മാറുകയും ചെയ്യും.

നിയമലംഘനം നടത്തി സ്വരാജ്യത്ത് തിരിച്ചെത്തിയാലും നിയമലംഘനം നടന്ന രാജ്യം പിഴത്തുക രേഖപ്പെടുത്തി വിവരം കൈമാറുകയും ഏകീകൃത പിഴയൊടുക്കൽ സംവിധാനത്തിലൂടെ ഈ തുക അടക്കുകയും ചെയ്യേണ്ടിവരും. ഇതുസംബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചു.

ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലാണ് ഏകീകൃത ട്രാഫിക് പിഴ സംവിധാനം നിലവിൽ വരുക. പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ വർഷംതന്നെ നിലവിൽ വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഡ്രൈവർമാർക്കിടയിലും ഗതാഗത ഏജൻസികൾക്കിടയിലും സുരക്ഷാനിലവാരം വർധിപ്പിച്ച് അപകടനിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

യു.എ.ഇയിലെ പിഴ ഇങ്ങനെ

റോഡിലെ അനധികൃത റേസിങ്: 50,000 ദിർഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും

സാധുവായ നമ്പർപ്ലേറ്റില്ലാതെ വാഹനമോടിക്കൽ: 50,000 ദിർഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും

പൊലീസ് വാഹനങ്ങൾക്ക് കേടുപാടു വരുത്തൽ: 50,000 ദിർഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും

റെഡ് സിഗ്‌നൽ മറികടക്കൽ: 50,000 ദിർഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും

റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രികർക്കു മുൻഗണന കൊടുക്കാതിരിക്കുക: 5000 ദിർഹം പിഴയും വാഹനം പിടിച്ചെടുക്കലും

പൊടുന്നനെയുള്ള വെട്ടിത്തിരിക്കൽ: 5000 ദിർഹം പിഴയും വാഹനം പിടിച്ചെടുക്കലും

അമിത വേഗത്തിൽ സഞ്ചരിച്ച് അപകടമുണ്ടാക്കുക: 5000 ദിർഹം പിഴയും വാഹനം പിടിച്ചെടുക്കലും

മുന്നിൽ പോവുന്ന വാഹനത്തിൽനിന്ന് അകലം പാലിക്കാതെ വാഹനമോടിക്കുക: 5000 ദിർഹം പിഴയും വാഹനം പിടിച്ചെടുക്കലും

10 വയസ്സിൽ താഴെയുള്ള കുട്ടികളെ കാറിൻറെ മുൻ സീറ്റിൽ ഇരുത്തുക: 5000 ദിർഹം പിഴയും വാഹനം പിടിച്ചെടുക്കലും

7000 ദിർഹമിൽ കൂടുതൽ ഗതാഗതനിയമലംഘന പിഴകൾ ഉള്ള ഡ്രൈവർ ഇതു കെട്ടിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും

അനുമതിയില്ലാതെ അനാവശ്യമായി വാഹനത്തിൻറെ എൻജിനിലോ ഷാസിയിലോ മാറ്റം വരുത്തൽ: 10,000 ദിർഹം പിഴയും വാഹനം പിടിച്ചെടുക്കലും

Aishwarya
Next Story
Share it