Begin typing your search...

നിർധനർക്ക് ആശ്വാസം; പ്രവാസി മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി നോർക

നിർധനർക്ക് ആശ്വാസം; പ്രവാസി മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി നോർക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം ഉറ്റവരിലേക്കെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നെട്ടോട്ടമോടുന്നത് പ്രവാസലോകത്തെ സ്ഥിരം കാഴ്ചയാണ്. ഇത്തരം അവസ്ഥകൾക്കു ഉത്തരമായി ആണ് നോർക്ക റൂട്സ് അവതരിപ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ മുൻപിലുണ്ടാകുമെങ്കിലും പണം ആവശ്യങ്ങൾക്കായി ബന്ധുക്കളും ചെറിയ സ്ഥാപനങ്ങളും നെട്ടോട്ടം ഓടേണ്ടി വരുന്നു.

സന്ദർശക വിസയിലെത്തുന്നവരാണ് മരിക്കുന്നതെങ്കിൽ നടപടിക്രമങ്ങൾക്ക് സഹായം നൽകാനായി സ്ഥാപനങ്ങൾ പോലുമുണ്ടാകില്ല. ഈ സമയത്ത് പരക്കം പായുന്ന സുഹൃത്തുക്കളും ബന്ധുക്കളും നോർക്കയുടെ സഹായം അറിയാതെ പോകുന്നു.

മൃതദേഹം അയക്കാൻ 5000 ദിർഹമോളം ചെലവ് വരുന്നതിനാൽ, കാർഗോ നിരക്കായ 1700 ദിർഹം ചിലവ് വഹിച്ചുകൊണ്ട്, അർഹരായ നിർധനർക്ക് മൃതദേഹം നൽകാനുള്ള പദ്ധതി സംസ്ഥാന സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിനായി 'ബോഡി റീപാട്രിയേഷൻ ഫണ്ട്' നീക്കിവെച്ചിട്ടുമുണ്ട്. എന്നാൽ നോർക്ക റൂട്ട്സ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പ്രവാസികൾക്കിടയിൽ ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല.

WEB DESK
Next Story
Share it