Begin typing your search...

മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ ഐഷറീൻ ആഘോഷിക്കുന്നു; മെയ് 14ന് തുടക്കം

മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ ഐഷറീൻ ആഘോഷിക്കുന്നു; മെയ് 14ന് തുടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എ കെ എം ജി എമിറേറ്റ്‌സ്, ഐഷറിൻ എന്ന് നാമകരണം ചെയ്ത ഇരുപതാം വാര്ഷികാഘോഷങ്ങൾക്ക് മെയ് 14ന് അജ്മാൻ(മുൻ കെമ്പിൻസ്‌കി) ഹോട്ടലിൽ ആരംഭം കുറിക്കുന്നു. യു എസ്, യു കെ കാനഡ, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദഗ്ധർ ഷറിൻ സമ്മേളനത്തിലും അതിനോടനുബന്ധിച്ച് മെയ് 12 ന് ദുബായ് കോൺറാഡ് ഹോട്ടലിൽ വെച്ച് നടത്തുന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിലും പങ്കെടുക്കുന്നതായിരിക്കും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ സമൂഹത്തിനു ഉപകാരപ്രദമായ സേവനപ്രവർത്തനങ്ങൾക്ക് പുറമെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവരുടെ അക്കാദമിക് വിജ്ഞാനവും കലാപരവും കായികവും ആയ കഴിവുകളും വികസിപ്പിക്കുന്നതിനുള്ള ഒരു മികച്ച വേദി ഒരുക്കുന്നതിൽ എ കെ എം ജി വിജയം കൈവരിച്ചിട്ടുണ്ടെന്ന് അഭിമാനപൂർവം രേഖപ്പെടുത്തി. ഹൃദ്രോഗ ശസ്ത്രക്രിയക്ക് മുപ്പത് രോഗികൾക്ക് സൗകര്യം ചെയ്ത് കൊടുത്ത സേവ് എ ഹാർട്ട് പ്രോഗ്രാം, കേരളത്തിൽ സുനാമി, വെള്ളപ്പൊക്ക ബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം, ലേബർ ക്യാമ്പുകളിൽ സൂര്യാഘാത ആരോഗ്യ ബോധവൽക്കരണ മെഡിക്കൽ ക്യാമ്പുകൾ, കോവിഡ് മഹാമാരിക്കാലത്ത് നോർക്കയുമായി സഹകരിച്ച് നടത്തിയ കൗൺസിലിംഗും 200 ഓളം പേർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകിയതും സംഘടനയുടെ മാനുഷിക സേവനങ്ങളുടെ ചില ഉദാഹരണങ്ങളാണ്. കേരളത്തിലെ ആൽഫ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ആംബുലൻസ് നൽകാനും, വടകരയിലും ആലുവയിലും ഡയാലിസിസ് മെഷീനുകൾ നൽകാനും, തമിഴ്‌നാട്ടിലെ സിറ്റിലിംഗിയിലെ ട്രൈബൽ ഹെൽത്ത് ഇനിഷ്യേറ്റീവിലെ ഓപ്പറേഷൻ തിയറ്റർ നവീകരിക്കാനും എ കെ എം ജി മൂന്നോട്ട് വന്നു.

പാർലമെന്റ് അംഗവും എഴുത്തുകാരനും മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂരാണ് ഐഷറിൻ കൺവെൻഷന്റെ മുഖ്യാതിഥി. യുഎഇയിലെ ആരോഗ്യ വ്യവസായ രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ സന്നിഹിതരായിരിക്കും. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ചെയർമാനും എ കെ എം ജി യുടെ സ്ഥാപക പ്രസിഡന്റുമായ ഡോ.ആസാദ് മൂപ്പൻ മുഖ്യ രക്ഷാധികാരിയായിയായിരിക്കും. എ കെ എം ജി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന കലോപഹാരമായ 'ഋതു' കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.എ കെ എം ജി എമിറേറ്റ്‌സിലെ അംഗങ്ങളായ ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളും രചനയും സംവിധാനവും നൃത്താഭിനയങ്ങളും അവതരിപ്പിക്കുന്നു. ഈ കലാസൃഷ്ടി വേറിട്ട ഒരനുഭവം കാഴ്ച വെക്കുമെന്നു പ്രതീക്ഷിക്കുന്നു.

ആധുനിക വൈദ്യശാസ്ത്ര രംഗത്തിനു നൽകിയ മികച്ച സംഭാവകൾക്കുള്ള എ കെ എം ജി പുരസ്‌കാരങ്ങളും സമ്മേളനത്തോടനുബന്ധിച്ച് മുഖ്യാതിഥി നൽകുന്നതായിരിക്കും. എകെഎംജി എമിറേറ്റ്‌സ് എക്‌സലൻസ് അവാർഡ് 2023 ന്റെ ഭാഗമായി അമേരിക്കയിലെ തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറായ ഡോ.എം.വി.പിള്ളയ്ക്ക് വൈദ്യശാസ്ത്രത്തിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും ജി ഹെൽത്ത് കെയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അബുദാബി ഹെൽത്ത് ഇൻഫർമേഷൻ എക്‌സ്‌ചേഞ്ച് ബോർഡ് ചെയർമാനുമായ ആശിഷ് ഐപ് കോശിക്ക് ആരോഗ്യസംരക്ഷണരംഗത്തെ യൂത്ത് ഐക്കൺ പുരസ്‌കാരവും നൽകി ആദരിക്കുന്നതായിരിക്കും. എകെഎംജി എമിറേറ്റ്‌സിന്റെ പത്താമത് പ്രസിഡന്റായി ദുബായിയിലെ പ്രശസ്ത സ്ത്രീരോഗവിദഗ്ദ്ധ ഡോ. നിർമ്മല രഘുനാഥൻ സമ്മേളനത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനാരോഹണം ചെയ്യുന്നതായിരിക്കും . സെക്രട്ടറി ജനറൽ ഡോ. ആസിഫ് പി എ ട്രഷറർ ഡോ. ജമാലുദ്ദീൻ അബൂബക്കർ എന്നിവരോടൊപ്പം സെൻ എക്‌സിക്യൂട്ടീവും 7 റീജിയണുകളുടെ പേഴകളും നിയുക്ത പ്രസിഡന്റ് ഡോ. സൂര്യ കോശിയും സ്ഥാനമേൽക്കും.

പുതിയ പ്രസിഡന്റിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പ്രമേയമായി തെരഞ്ഞെടുത്ത 'നമ്മുടെ ഭൂമി, നമ്മുടെ വീട്' എന്ന പ്രസിഡൻഷ്യൽ തീമിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഡോ. ശശി തരൂർ നിർവഹിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താമെന്ന് സമൂഹത്തെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രവർത്തനരേഖയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പരിസ്ഥിതി സംരക്ഷണ പര്യവേക്ഷണങ്ങളിൽ ഭാഗഭാക്കാകുക, സ്‌കൂൾ കുട്ടികളുമായി സംവാദങ്ങൾ നടത്തുക, അംഗങ്ങളുടെ സ്ഥാപനങ്ങളിൽ ബോധവത്കരണ പോസ്റ്ററുകൾ പതിക്കുക, ലോക പരിസ്ഥിതി ദിനം ആഘോഷിക്കുക, സമാന ചിന്താഗതിക്കാരായ മറ്റ് പരിസ്ഥിതി സംഘടനകളുമായി സഹകരിക്കുക എന്നിവ പ്രവർത്തന രൂപരേഖയിൽ ഉൾപ്പെടുന്നു.

Doctors attending the Press Conference:

1. Dr George Joseph M, President, AKMG Emirates & Chairman, Eishreen Vicennial Organizing Committee2023

2. Dr George Jacob, Immediate Past President, and Co Chairman, Eishreen Vicennial Organizing Committee, 2023

3. Dr Safarulla Khan, Secretary General, AKMG Emirates& Organizing Secretary, Eishreen Vicennial Organizing

4. Dr Biju Ittimani, Treasurer, AKMG Emirates & Finance Convener, Eishreen Vicennial Organizing Committee,2023

5. Dr Sughu Malayil Koshy, Convention Convener, Eishreen Vicennial Organizing Committee, 2023

6. Dr Sunny Kurian, Past President, AKMG Emirates;

Coordinator, International Relations

B. Dr Feroz Gafoor, Cultural Convener, Eishreen

Vicennial Organizing Committee, 2023 9. Dr Jamaludeen Abubacker, Media Convener,

Eishreen Vicennial Organizing Committee, 2023

(Contact Person: 0506145882) 10. Dr K M Mathew, Media Co-convener, Eishreen Vicennial Organizing Committee, 2023

WEB DESK
Next Story
Share it