Begin typing your search...

ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

  • മൂന്ന് ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ദില്ലിയിലേക്ക് മടങ്ങി. ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് വിദേശകാര്യ മന്ത്രി കിരീടാവകാശിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. ഇന്നലെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തിയിരുന്നു. 3 ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഈ മാസം 10 നാണ് സൗദിയിലെത്തിയത്.

  • ഖത്തറിൽ നാലു വയസ്സുകാരി സ്‌കൂൾ ബസിൽ മരിച്ച സംഭവത്തിൽ സ്‌കൂൾ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. എന്നാൽ അറസ്റ്റ് സംബന്ധിച്ച് ഖത്തർ പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസ മറിയം ജേക്കബിനാണ് സ്‌കൂൾ ബസിൽ ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവർ ഡോർ ലോക്കുചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദോഹ അൽ വക്‌റയിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗാർട്ടൻ കെ.ജി വിദ്യാർഥിനിയാണ് മിൻസ. നാലാം പിറന്നാൾ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം.

  • സൗദിയിൽ സ്‌കൂളുകളിൽ സംഗീതം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. രണ്ടു വർഷത്തിനുള്ളിൽ കിന്റർഗാർട്ടൻതലംമുതൽ വിദ്യാർഥികളെ സംഗീതം പഠിപ്പിക്കാനാണ് ആലോചന. സ്‌കൂളുകളിൽ സംഗീതം പഠനത്തിന്റെ പ്രാരംഭഘട്ടം ഉടൻ ആരംഭിക്കുമെന്ന് കമീഷൻ ആക്ടിങ് സിഇഒ സുൽത്താൻ അൽ ബാസി അറിയിച്ചു.

  • യുഎഇലെ മിക്ക എമിറേറ്റുകളിലും ഇന്ന് പുലർച്ചെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച്ചയെ മറയ്ക്കുന്ന വിധമായിരുന്നു മൂടൽ മഞ്ഞ്. പ്രാദേശിക സമയം രാവിലെ 8.30 വരെ മൂടൽ മഞ്ഞിൻറെ സാന്നിധ്യമുണ്ടായിരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളും പുലർവേളകളിൽ മൂടൽ മഞ്ഞിനുള്ള സാധ്യതയുണ്ട്.

  • ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. എന്ന് വ്യാപാരം ആരംഭിച്ചപ്പോൾ അമേരിക്കൻ ഡോളറിനെതിരെ 10 പൈസയുടെ ഇടിവാണുണ്ടായത്. 79 രൂപ 67 പൈസയായിരുന്നു രാവിലത്തെ നിരക്ക്. ഒരു യുഎഇ ദിർഹത്തിന് 21 രൂപ 64 പൈസ. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്ക് പണമയക്കുന്നതിന് ഉത്സാഹം പകരുമെങ്കിലും രാജ്യത്തിൻറെ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം സംങ്കീർണമായ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകും. വിലയിടിവ് പിടിച്ചു നിർത്താൻ റിസർബാങ്ക് നടപടികൾ സ്വീകരിച്ചു വരുന്നു.

  • സൗദി അറേബ്യയിൽ ഈ വർഷത്തെ ദേശീയദിന അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് സെപ്തംബർ 23ന് വെള്ളിയാഴ്ചയായിരിക്കും 92ആമത് ദേശീയ അവധി ദിനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് അറിയിച്ചു. പൊതു അവധി ദിവസങ്ങൾ വാരാന്ത്യ അവധി ദിവസവുമായി യോജിച്ചു വരുന്നതിനാൽ വെള്ളിയാഴ്ചയിലെ ദേശീയ അവധി ദിനത്തിന് പകരമായി മറ്റൊരു ദിവസം അവധി നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു.

  • ദോഹയിൽ കത്താറ കൾച്ചറൽ വില്ലേജിൽ 5 ദിവസമായി നടന്നുവരുന്ന രാജ്യാന്തര പ്രദർശനമായ സുഹൈൽ പ്രദർശനത്തിൽ മംഗോളിയൻ ഫാൽക്കണെ ലേലം ചെയ്തത് 9 ലക്ഷം റിയാലിന്. സുഹൈൽ പ്രദർശനത്തിലെ ഏറ്റവും വലിയ ആകർഷണം മംഗോളിയൻ ഫാൽക്കണുകളുടെ ലേലമായിരുന്നു. ബാദർ മൊഹ്സിൻ മിസ്ഫർ സയീദ് സുബെയ് ആണ് മംഗോളിയൻ ഫാൽക്കണെ സ്വന്തമാക്കിയത്.

  • ശ്രീലങ്ക ഏഷ്യാകപ്പ് നേടിയതിൻറെ ആവേശത്തിൽ യുഎഇലെ ശ്രീലങ്കൻ സ്വദേശികൾ. നാട്ടിലെ അരക്ഷിതാവസ്ഥയുടെ ആശങ്കയിൽ കഴിയുന്ന ശ്രീലങ്കൻ സ്വദേശികൾക്ക് ഏറെ സന്തോഷിക്കാൻ വക നൽകുന്ന വിജയമാണ് ഇന്നലെ ശ്രീലങ്കൻ ടീം സ്വന്തമാക്കിയത്. ഫൈനലിൽ പാകിസ്ഥാനെ 23റൺസിനാണ് ലങ്ക തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170റൺസ് നേടി. 171റൺസ് ലക്ഷ്യമിട്ട് ബാറ്റ് ചെയ്ത പാകിസ്താന് 147റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രാജ്യാന്തര ടൂർണമെൻറിൽ ശ്രീലങ്ക വിജയിക്കുന്നത്.

  • ലോകം മുഴുവൻ ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറിയതിനു പിന്നാലെ അബുദാബി കോടതിയും ഓൺലൈൻ സംവിധാനത്തിലേക്ക് ചുവടുവച്ചു. ബാങ്കിങ് സംവിധാനങ്ങൾ അടക്കം ഓൺലൈനിലേക്ക് മാറി. കോടതികളുടെ ഈ മാറ്റം നിയമസംവിധാനത്തിന്റെ വേഗത വർധിപ്പിച്ചുവെന്നും, ആറു മാസത്തിനിടെ കെട്ടികിടക്കുന്ന കേസുകൾ അടക്കം 99% കേസുകൾ തീർപ്പു കൽപ്പിക്കാൻ സാധിച്ചുവെന്നും അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് അറിയിച്ചു.

Ammu
Next Story
Share it