Begin typing your search...

ദുബായിൽ ടാക്‌സി യാത്രക്കാരിൽ വൻ വർധന

ദുബായിൽ ടാക്‌സി യാത്രക്കാരിൽ വൻ വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​വ​ർ​ഷം ആ​റു​ ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. 2019നെ ​അ​പേ​ക്ഷി​ച്ച്​ അ​ഞ്ചു​ ശ​ത​മാ​നം വ​ള​ർ​ച്ച​യു​മു​ണ്ടാ​യി. കോ​വി​ഡി​ന്​ മു​മ്പു​ള്ള​തി​നേ​ക്കാ​ൾ മി​ക​ച്ച നി​ല​യി​ലേ​ക്ക്​ ടാ​ക്സി യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. ആ​ർ.​ടി.​എ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ പ്ലാ​നി​ങ്​ ഡ​യ​റ​ക്​​ട​ർ ആ​ദി​ൽ ഷാ​ക്​​രി​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ 27.3 ദ​ശ​ല​ക്ഷം ടാ​ക്സി ​ട്രി​പ്പു​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യ​ത്ത്​ 26 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. കോ​വി​ഡ്​​കാ​ല​മാ​യ 2020ൽ 23.3 ​ദ​ശ​ല​ക്ഷ​വും 2021ൽ 19.2 ​ദ​ശ​ല​ക്ഷ​വു​മാ​യി​രു​ന്നു യാ​ത്ര​ക​ൾ. കോ​വി​ഡി​ന്​ മു​മ്പു​ള്ള 2019ൽ 26.1 ​ദ​ശ​ല​ക്ഷം യാ​ത്ര​ക​ൾ ന​ട​ത്തി. അ​ത്ഭു​ത​പൂ​ർ​ണ​മാ​യ വ​ള​ർ​ച്ച​യാ​ണ്​ ടാ​ക്സി​യാ​ത്ര​ക​ളി​ലു​ണ്ടാ​യ​തെ​ന്നും ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യെ​ന്നും ആ​ദി​ൽ ഷാ​ക്​​രി പ​റ​ഞ്ഞു. ദു​ബൈ സാ​മ്പ​ത്തി​ക രം​ഗ​ത്തെ വ​ള​ർ​ച്ച​യാ​ണ്​ ഇ​തി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​തെ​ന്നും നി​ക്ഷേ​പ​ക, ടൂ​റി​സം മേ​ഖ​ല​ക്ക്​ ഇ​ത്​ ഊ​ർ​ജം പ​ക​ർ​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

WEB DESK
Next Story
Share it