Begin typing your search...

ഷാർജ ഇസ്ലാമിക് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാക്കി

ഷാർജ ഇസ്ലാമിക് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ച 2 വരെയും രാത്രി 9 മുതൽ 11 വരെയുമാണ് മ്യൂസിയം പ്രവർത്തിക്കുക. അതേമസയം റമദാൻ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രമേ പ്രവർത്തിക്കുവെന്നും റമദാൻ 29 , 30 തീയതികളിൽ പൂർണമായും അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു .

സന്ദർശകർക്ക് ഇസ്ലാമിക നാഗരികത , നിരവധി മേഖലകളെ സമ്പന്നമാക്കു ന്നതിൽ അതിന്റെ പങ്ക് , തീർഥാടന ചടങ്ങുകൾ , ശാസ്ത്രീയ നേട്ടങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ അവസരം നൽകുന്നതാണ് പ്രദർശനങ്ങൾ . മ്യൂസിയത്തിലെ അബൂബക്കർ ഗാലറിയിൽ കഅ്ബയിലെ ഹജറുൽ അസദിന്റെ മാതൃക , കഅബയെ മൂടുന്ന കറുത്ത പട്ടുതുണിയായ കിയുടെ ഭാഗങ്ങൾ , മക്കയിലെ ഹറം പള്ളിയുടെ ചിത്രങ്ങളുടെ വലിയ ശേഖരം എന്നിവയുണ്ട് . നിരവധി ഖുർആൻ കൈയെഴു ത്തുപ്രതികളും ഇവിടെയുണ്ട് . ഇസ്ലാമിക നാഗരികതയിലെ പുസ്തകങ്ങളുടെ ചരിത്രവും വികാസവും മനസിലാക്കാൻ കഴിയുന്ന പ്രദർശനവുമുണ്ട് . ഇബ്നു അൽ ഹൈതം ഗാലറി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ മേഖലകളിലെ ഇസ്ലാമിക പണ്ഡിതരുടെ നേട്ടങ്ങൾ എടുത്തു കാണിച്ചിട്ടുണ്ട് . ആദ്യകാല ഇസ്ലാമിക നാണയ ശേഖരവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് .

Aishwarya
Next Story
Share it