Begin typing your search...

മാസ്റ്റർ വിഷൻ ഇന്റർനാഷനൽ എക്‌സലൻസ് അവാർഡ് ശനിയാഴ്ച

മാസ്റ്റർ വിഷൻ ഇന്റർനാഷനൽ എക്‌സലൻസ് അവാർഡ് ശനിയാഴ്ച
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാസ്റ്റർ വിഷൻ ഇന്റർനാഷനൽ ടിവി മീഡിയ പ്രൊഡക്ഷൻ ഹൗസിന്റെ ഏഴാമത് എഡിഷൻ എക്‌സലൻസ് അവാർഡ് 2023 ശനിയാഴ്ച (27) വൈകിട്ട് 4 മുതൽ ദുബായ് അൽ നാസർ ലിഷർ ലാന്റിൽ നടക്കും. സിനിമ, സംഗീതം, സാമൂഹിക സേവനം, മീഡിയ ( ഇന്ത്യ,യുഎഇ), ബിസിനസ്, സ്‌പെഷ്യലി എബിൾഡ് വിഭാഗങ്ങളിലായി എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്യും. 2016 ഇൽ ആണ് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആദ്യ എഡിഷൻ സംഘടിപ്പിച്ചത്.

ദുബായ് പോലീസുമായി സഹകരിച്ചു നടക്കുന്ന ഈ പരിപാടിയിൽ മുൻ കേന്ദ്രമന്ത്രി ശ്രീ. കെ വി തോമസ്, Director General of the International Affairs Bureau, Ministry of Interior, UAE LT. COL. Dana Humaid Al Marzouqi എന്നിവർ വിശിഷ്ടാതിഥികളായും മുൻ ഇന്ത്യൻ സുപ്രീംകോടതി ജസ്റ്റിസ് ശ്രീ. കുര്യൻ ജോസഫ്, Director, Happiness Department, RAK Police General Headquarters, Badderia Ahmed Hassan Al Shehi എന്നിവർ മുഖ്യ അതിഥികൾ ആയും പങ്കെടുക്കും. 30 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ എക്സ്സലൻസ് അവാർഡ്‌ന് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്. അന്നേ ദിവസം വൈകുന്നേരം 4 മണി മുതൽ പ്രവേശനം ഉണ്ടായിരിക്കും.

എക്സ്സലൻസ് അവാർഡ് 2023 ന്റെ ഭാഗമായി മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആദ്യമായി ബി ടുബി ഗ്ലോബൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. മെയ് 28 ന് ദുബായ് ദേരയിലുള്ള ക്രൗൺ പ്ലാസയിൽ ബിസിനസ് മീറ്റ് CONFAB 2023 നടക്കും. ഇന്ത്യയിൽ നിന്നും ജിസിസി യിൽ നിന്നും ഉള്ള ബിസിനസ് രംഗത്തെ ക്ഷണിക്കപ്പെട്ട 400 ൽ പരം പ്രമുഖർ CONFAB 2023 ൽ പങ്കെടുക്കുന്നു. വ്യവസായ രംഗത്ത് പുതിയ നിക്ഷേപങ്ങൾ, പുതിയ വ്യവസായ സംരംഭങ്ങൾ, വ്യവസായ രംഗത്തെ പ്രമുഖരുമായുള്ള സംവാദം എന്നിവയാണ് CONFAB 2023 വഴി വിഭാവനം ചെയ്യുന്നത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it