Begin typing your search...

ഒമേഗ പെയിൻ കില്ലർ വ്യാജനെതിരെ നിയമ നടപടിയുമായി കമ്പനി

ഒമേഗ പെയിൻ കില്ലർ വ്യാജനെതിരെ നിയമ നടപടിയുമായി കമ്പനി
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

പ്രമുഖ വേദന സംഹാരിയായ 'ഒമേഗ'യുടെ വ്യാജ പതിപ്പുകൾ യുഎഇ വിപണിയിൽ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് ശക്തമായ നിയമ നടപടിയുമായി വിതരണ കമ്പനിയായ അൽ ബുൽദാൻ രംഗത്ത്. ഒമേഗ പെയിൻ കില്ലർ ഓയിന്റ്മെന്റിന്റെ 60 എംഎൽ, 120 എംഎൽ എന്നിവയുടെ വ്യാജ ഉൽപന്നങ്ങളാണ് ഈയിടെ യുഎഇ വിപണിയിൽ കണ്ടെത്തിയത്. ആഗോള തലത്തിൽ തന്നെ ഏറെ പ്രിയങ്കരമായ ഒമേഗയ്ക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് യുഎഇയിലും ഒമാനിലുമുള്ളത്. അതിന്റെ വ്യാജൻ വാങ്ങി വിശ്വസ്ത ഉപയോക്താക്കൾ വഞ്ചിതരാവരുതെന്ന് അൽ ബുൽദാൻ മാനേജിംഗ് ഡയറക്ടർ ജേക്കബ് വർഗീസ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ജോയ് തണങ്ങാടൻ, ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനി എക്സ്പോർട്ട്സ് മാനേജർ മാരിസെൽ വോംങ് എന്നിവർ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ-സൗന്ദര്യ വർധക, മെഡിക്കൽ ഉൽപന്നങ്ങൾ വിതരണം ചെയ്യാനായി യുഎഇയിലെ അൽ ഐനിൽ 2002ലാണ് അൽ ബുൽദാൻ ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപിതമായത്. സെയിൽസ് ആന്റ് മാർക്കറ്റിംഗ് മേഖലയിൽ പരിചയ സമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു ടീമാണ് കമ്പനിയെ നിയന്ത്രിക്കുന്നത്. വ്യാപാരികൾ, മാർക്കറ്റിംഗ് ടീമുകൾ, പരിണിതപ്രജ്ഞരായ സാമ്പത്തിക സംഘങ്ങൾ, വിദഗ്ധരായ ലോജിസ്റ്റിക്-സൂപർവൈസറി സ്റ്റാഫ്, മികച്ച ട്രാക്ക് റെക്കോർഡുള്ള വിതരണ ശൃംഖല എന്നിവ യുഎഇയിലും ഒമാനിലും ബിസിനസ് ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. അൽ ബുൽദാൻ ഗ്രൂപ്പാണ് ഒമേഗ പെയിൻ കില്ലർ ഓയിന്റ്മെന്റിന്റെ യുഎഇയിലെയും ഒമാനിലെയും ഏക അംഗീകൃത വിതരണക്കാർ. അൽ ബുൽദാൻ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ജേക്കബ് വർഗീസ് കാഞ്ഞിരക്കാട്ടാണ്. ഒമേഗ പെയിൻ കില്ലർ ഓയിന്റ്മെന്റിന്റെ നൂറുകണക്കിന് വ്യാജ പതിപ്പുകളാണ് ഈയിടെ യുഎഇ, ഒമാൻ വിപണികളിൽ കണ്ടെത്തിയത്. ഇതിനെതിരെ നിയമ നടപടികളുടെ പ്രാഥമിക നീക്കം ആരംഭിച്ചുവെന്ന് ജേക്കബ് വർഗീസ് പറഞ്ഞു.

പെയിൻ കില്ലർ ഓയിന്റ്മെന്റ് ഉൽപന്നങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒമേഗയുടെ ഉൽപന്ന മികവും ജനപ്രിയതയും തകർക്കുകയും ഉൽപാദകരെയും വിതരണക്കാരെയും ഉപയോക്താക്കളെയും ഒരുപോലെ വഞ്ചിക്കുകയും ചെയ്തതിനെതിരെയാണ് കടുത്ത ശിക്ഷകൾ തന്നെ വാങ്ങിക്കൊടുക്കാനുള്ള നീക്കവുമായി തങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ബ്രാന്റിനെ യുഎഇ, ഒമാൻ വിപണികളിൽ മുൻനിരയിലെത്തിക്കാനും ജനങ്ങൾക്ക് മികച്ചൊരു ആരോഗ്യ ഉൽപന്നം പ്രദാനം ചെയ്യാനുമായി തങ്ങളെടുത്ത വർഷങ്ങളുടെ കഠിനാധ്വാനത്തെ നിഷ്ഫലമാക്കുന്ന ഇത്തരം നീച പ്രവർത്തനം നടത്തിയവർക്ക് കടുത്ത ശിക്ഷകൾ തന്നെ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ വിലയെക്കാൾ കുറച്ച് വിപണിയിൽ ഒമേഗ പെയിൻ കില്ലർ ഓയിന്റ്മെന്റ് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണം നടത്തുകയും വ്യാജൻ ഇറങ്ങുന്ന ഉറവിടം കണ്ടെത്തുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദ്യ തവണ മറ്റൊരു കമ്പനിയുടെ ലേബലിലാണ് ഇത് ഇറക്കിയത്. അന്ന് ദുബായ് എകണോമിക് ഡിപ്പാർട്ട്മെന്റിലും തുടർന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയത്തിലും പരാതി നൽകി. കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. വ്യാജനെ കുറിച്ച് ജനങ്ങൾക്ക് കേവലമൊരു മുന്നറിയിപ്പ് എന്നതിനെക്കാൾ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നതാണ് ഇതെന്ന സന്ദേശം കൂടിയാണ് തങ്ങൾ മുന്നോട്ടു വെക്കുന്നതെന്നും ലുലു, കാർഫോർ, നെസ്റ്റോ, കെഎം ട്രേഡിംഗ്, ഗ്രാന്റ്, തലാൽ, സഫീർ എന്നീ ഹൈപർ/സൂപർ മാർക്കറ്റുകളിൽ ഇപ്പോൾ തങ്ങൾ നൽകുന്ന ഒറിജിനൽ ഒമേഗ ഓയിന്റ്മെന്റാണ് വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിലിപ്പീൻസ് ആസ്ഥാനമായ ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽസ് ഇൻകോർപറേറ്റഡാണ് ഒമേഗ പെയിൻ കില്ലർ ഓയിന്റ്മെന്റ് അടക്കമുള്ള മെഡിക്കൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഉൽപന്നങ്ങളിലൊന്നാണ് ഒമേഗ പെയിൻ കില്ലർ ഓയിന്റ്മെന്റ്. യുഎഇയിൽ നിക്ഷേപമുള്ള ഇന്ത്യക്കാരന്റെ കമ്പനിയാണ് ഇതിന്റെ വിതരണമെന്നതിനാൽ ഈ വിഷയത്തിൽ ഫിലിപ്പീൻസ്, ഇന്ത്യൻ, യുഎഇ സർക്കാർ അധികൃതർ കമ്പനിക്കൊപ്പമുണ്ട്. ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ഈ മൂന്ന് രാജ്യങ്ങളിലെയും സർക്കാർ അധികൃതരും കാണുന്നത്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികളുമായി തങ്ങൾ മുന്നോട്ടു പോകുമെന്ന് കമ്പനിയധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. ഇത്തരത്തിൽ വഞ്ചന നടത്തുന്നവർക്കുള്ള ശക്തമായ താക്കീതാണ് ഇതുസംബന്ധമായ നടപടികളിൽ പ്രതിഫലിക്കുന്നതെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു. ഒമേഗ പെയിൻ കില്ലറിന് പുറമെ, കാസിനോ ഡിസ്ഇൻഫെക്റ്റന്റ്, ഡോ.വോംങ്സ് സൾഫർ സോപ്, എഫികാസെന്റ് ഓയിൽ, സോപ്പുകൾ, ബോഡി സ്പ്രേ, കേശ-ചർമ സംരക്ഷണ ഉത്പന്നങ്ങൾ, ഹെർബൽ ഉൽപന്നങ്ങൾ തുടങ്ങിയവയും അൽ ബുൽദാന്റെ വിതരണ ശൃംഖലയിലുണ്ട്. ഈ രാജ്യത്തെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനാകുന്ന വിധത്തിൽ സാമൂഹിക-ജീവകാരുണ്യ രംഗങ്ങളിലും അൽ ബുൽദാൻ കമ്പനി നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡർ ഫെർഡിനാൻഡ് എ വെർ, ദുബായ് ഫിലിപ്പീൻസ് കോൺസുലേറ്റിലെ വൈസ് കോൺസുൽ പൗലോ ബെല്ലെ ഡി എബോറ, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവർ വാർത്താസമ്മേളനത്തിൽ മുഖ്യാതിഥികളായി സംബന്ധിച്ചു. അൽ ബുൽദാൻ ഡയറക്ടർ റോബി വർഗീസ്, ഡയറക്ടറും സി.ഫ്.ഒയുമായ ഷീല വർഗീസ്, ഐപിഐ വൈസ് പ്രസിഡന്റ് റയാൻ ഗ്ളെൻ, ഐപിഐ ഗ്ളോബൽ മാർക്കറ്റിംഗ് മാനേജർ പാട്രിക് എന്നിവരും സന്നിഹിതരായിരുന്നു.

Aishwarya
Next Story
Share it