Begin typing your search...

'റേഡിയോ കേരളം 1476 AM' പബ്ലിസിറ്റി പാർട്ണറായ കമോൺ കേരള അഞ്ചാം എഡിഷൻ മേയ് 19 മുതൽ ഷാർജ എക്‌സ്‌പോ സെന്ററിൽ

റേഡിയോ കേരളം 1476 AM പബ്ലിസിറ്റി പാർട്ണറായ കമോൺ കേരള അഞ്ചാം എഡിഷൻ മേയ് 19 മുതൽ ഷാർജ എക്‌സ്‌പോ സെന്ററിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റേഡിയോ കേരളം 1476 AM പബ്ലിസിറ്റി പാർട്ണറായ ഗൾഫ് മാധ്യമം കമോൺ കേരളയുടെ അഞ്ചാം എഡിഷൻ മെയ് 19 20 21 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കും. യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേളയിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ മുന്നോടിയായി മേയ് 18ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിൽ ഇൻവസ്റ്റ്‌മെൻറ് സമ്മിറ്റും നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിൻറെയും ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻറ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഒരുക്കം പൂർത്തിയായതായി 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ ഹംസ അബ്ബാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിഡിലീസ്റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന കമോൺ കേരളയുടെ ഉദ്ഘാടനം മേയ് 19ന് വൈകുന്നേരം നാലിന് ഷാർജ ഡിപാർട്ട്‌മെൻറ് ഓഫ് ഗവൺമെൻറ് റിലേഷൻസ് എക്‌സിക്യൂട്ടീവ് ചെയർമാൻ ശൈഖ് ഫാഹിം ബിൻ സുൽത്തൻ ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യാതിഥിയാകും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ്, കൊമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്‌മെൻറ് അതോറിറ്റി, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ പങ്കെടുക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മേളയുടെ പകൽ സമയങ്ങളിലും സന്ദർശകരെ ആഷർഷിക്കുന്ന വിവിധയിനം പരിപാടികൾ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തിൽ വമ്പൻ താരനിര അണിനിരക്കും. മേളനഗരിയിലെത്തുന്നവരെ കാത്ത് കാംറി കാർ ഉൾപെടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കുന്നത്. രാജ് കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന 'മച്ചാൻസ് ഇൻ ഷാർജ' മൂന്ന് ദിവസവും പകൽ സമയങ്ങളിൽ ആസ്വാദകരെ കൈയിലെടുക്കും. കുടുംബ ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിപ്‌സുമായി പ്രചോദക പ്രഭാഷകൻ മാണി പോളും മകളും നടിയും അവതാരകയുമായ പേളി മാണിയും 'പോൾ ആൻഡ് പേളി' ഷോയുമായി എത്തും. കൊച്ചു കുട്ടികൾക്കായി ചിത്ര രചന മത്സരം, സൗന്ദര്യ പാഠങ്ങൾ പകരുന്ന 'ദ ആർട്ട് ഓഫ് ഗ്രൂമിങ്', പാട്ടിന് സമ്മാനവുമായി 'സിങ് എൻ വിൻ', മജീഷൻ രാജമൂർത്തിയുടെ മാജിക് വർക്‌ഷോപ് എന്നിവ സന്ദർശകർക്ക് ആനന്ദത്തിനൊപ്പം അറിവ് പകരുന്ന വിഭവങ്ങളാണ്. ഭക്ഷണ പ്രേമികൾക്ക് രുചിയുടെ വിരുന്നൊരുക്കി ഡസർട്ട് മാസ്റ്റർ തത്സമയ പാചക മത്സരം, ഇന്ത്യൻ രുചിഭേദങ്ങളുടെ സംഗമമായ ടേസ്റ്റി ഇന്ത്യൻ സ്റ്റാളുകൾ, ഷെഫ് പിള്ളയുടെ പാചക വർക് ഷോപ്പ് എന്നിവയുണ്ടാകും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇൻറീരിയർ ഡിസൈൻ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങിനും കമോൺ കേരള വേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപ്പർട്ടി ഷോ നടക്കും.

പകൽ മാത്രമല്ല, അതി മനോഹര സാംസ്‌കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും മൂന്ന് സായാഹ്നങ്ങളും. സാമൂഹിക മാധ്യമങ്ങളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ആസ്വാദക മനസുകളിലേക്ക് ചേക്കേറിയ വൈറൽ സൂപ്പർ സ്റ്റാറുകൾ അവതരിപ്പിക്കുന്ന സ്റ്റാർ ബീറ്റ്‌സാണ് ആദ്യ ദിവസത്തെ പ്രത്യേകത. രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി നടക്കുന്ന മ്യൂസിക് ഓഫ് മൈൻഡ്ഫുൾനെസ് ഇന്ത്യൻ സ്ത്രീത്വത്തിൻറെ ആഘോഷ വേദിയായിരിക്കും. നടി ഭാവന മുഖ്യാതിഥിയായെത്തും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരമായി ഇന്തോ-അറബ് വിമൻ എക്‌സലൻസ് അവാർഡ് നൽകും. മാനവികതയുടെയും ഐക്യത്തിൻറെയും സന്ദേശം പകരുന്ന 'ഹാർമോണിയസ് കേരള' അവസാന ദിവസമായ ഞായറാഴ്ച നടക്കും. വിവിധ ഗൾഫ് രാജ്യങ്ങളിലെ സംഗീതാസ്വാദകർക്കിടയിൽ അറിയപ്പെട്ട ബ്രാൻഡായി മാറിയ 'ഹാർമോണിയസ് കേരള'യിൽ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായെത്തും. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന് പ്രവാസ ലോകത്തിൻറെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങും വേദിയിൽ നടക്കും. യു.എ.ഇയിലെ പ്രമുഖ സംഘടന നേതാക്കൾ സുസ്ഥിരത സന്ദേശം പകർന്നുനൽകും. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ പങ്കെടുക്കും. കമോൺ കേരളയുടെ മുന്നോടിയായി മേയ് 18ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിൽ നടക്കുന്ന ഇൻവസ്റ്റമെൻറ് സമ്മിറ്റിൽ പ്രമുഖ സംരംഭകർ വിജയ കഥകൾ പങ്കുവെക്കും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ച് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ നടക്കുന്ന നിക്ഷേപക സംഗമം ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യും. പുതുതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് വളർച്ച ലക്ഷ്യമിടുന്നവർക്കും ഉപകാരപ്പെടുന്നതായിരിക്കും നിക്ഷേപക സംഗമം.


WEB DESK
Next Story
Share it