Begin typing your search...
ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറിയുമായി അബൂദബി
മാലിന്യ ശേഖരണ രംഗത്തും വൈദ്യുതി വാഹനങ്ങൾ പരീക്ഷിച്ച് അബൂദബി. അബൂദബി മാലിന്യനിർമാർജന വകുപ്പായ തദ് വീർ ആണ് പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത്. റിനൗൾട്ട് ട്രക്‌സ് മിഡിലീസ്റ്റ്, അൽ മസൂദ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏർപ്പെടുത്തിയത്.
അബൂദബിയിലെ ഗാർഹിക മാലിന്യമാണ് ലോറി ശേഖരിക്കുക. ലോറിയുടെ പ്രവർത്തന മികവ് പരിശോധിക്കുന്നതിനു പുറമേ ഇവ പോവുന്ന റൂട്ടുകളിൽ മതിയായ ചാർജിങ് സ്റ്റേഷനുകൾ അധികൃതർ ഉറപ്പുവരുത്തും.
.@Tadweer_cwm, in collaboration with Renault Trucks Middle East and @AlMasaoodLLC, has launched the first 100 per cent electric waste truck in Abu Dhabi, the first fully electric heavy truck to operate in the Middle East, supporting UAE Net Zero and Year of Sustainability goals. pic.twitter.com/bMzCulgCjV
— مكتب أبوظبي الإعلامي (@ADMediaOffice) May 27, 2023
Next Story