Begin typing your search...

5ജിയുടെ പത്തിരട്ടി വേഗതയുമായി 5.5ജി വരുന്നു; 2030ഓടെ 6 ജിയും

5ജിയുടെ പത്തിരട്ടി വേഗതയുമായി 5.5ജി വരുന്നു; 2030ഓടെ 6 ജിയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തിലെ മിക്ക രാജ്യങ്ങളും ഇപ്പോഴും 3ജി, 4ജി ഇന്റർനെറ്റുമായി കളിക്കുമ്പോൾ 2030ഓടെ 6ജി നെറ്റ് വർക്കിലേക്ക് മാറാനുള്ള ശ്രമത്തിലാണ് യുഎഇ. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി യുഎഇ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയായ 'ഡു' വും ബഹുരാഷ്ട്ര കമ്പനിയായ 'ഹുവാവെ'യും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുകമ്പനികളും ദീർഘകാല പങ്കാളിത്തത്തിനാണ് ഇന്നലെ ഞായറാഴ്ച ബാഴ്സലോണ മൊബൈൽ വേൾഡ് കോൺഗ്രസിൽ ഒപ്പുവെച്ച ധാരണാ പത്രത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.

സാങ്കേതികവിദ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും 5.5ജി വികസനം എളുപ്പമാക്കാനും കരാർ സഹായിക്കും. പശ്ചിമേഷ്യയിലെ മൊബൈൽ ടെക്നോളജി വിപണിയുടെ വലിയ പങ്ക് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഡു' ഈ സുപ്രധാന ചുവടുവയ്പ്പ് നടത്തിയിട്ടുള്ളത്. 5.5ജി ടെക്നോളജിയുടെ നവീന പദ്ധതികൾ എത്തിക്കാൻ ധാരണാപത്രത്തിലൂടെ 'ഡു'വിന് സാധിക്കും. മേഖലയിലെ പുതിയ വികാസങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും പ്രാദേശിക ആവശ്യകതകളെ അടിസ്ഥാനമാക്കി മെറ്റാവേർസ്, ഹോളോഗ്രാഫിക് മീറ്റിംഗ്, എക്സ്ആർ പോലുള്ള ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാനും കരാർ സഹായകമാവും.

ഡിജിറ്റൽ നവീകരണത്തിൽ മുൻനിരയിൽ തുടരാൻ സഹായിക്കുന്ന പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിന് ലോകമെമ്പാടുമുള്ള കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കരാർ സംബന്ധിച്ച് 'ഡു' സിടിഒ സലീം അൽ ബലൂഷി പറഞ്ഞു. യുഎഇയുടെ മെറ്റാവേഴ്സ് നയത്തിന് അനുസൃതമായി, 'ഹുവാവെ'യുമായുള്ള പങ്കാളിത്തം വാണിജ്യപരമായ ഉപയോഗത്തിന് 5.5ജി സാങ്കേതികവിദ്യ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ 'ഡു'വിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡുവുമായുള്ള സഹകരണത്തെ സ്വാഗതം ചെയ്ത ഹുവാവെ വയർലെസ് നെറ്റ്വർക്ക് പ്രൊഡക്ട് ലൈനിന്റെ പ്രസിഡന്റ് കാവോ മിംഗ്, നെറ്റ്വർക്ക് അനുഭവം മെച്ചപ്പെടുത്താനും ഡിജിറ്റലും ബുദ്ധിപരവുമായ ലോകം കെട്ടിപ്പടുക്കാനും ഇത് സഹായിക്കുമെന്നും പറഞ്ഞു. 5ജി അഡ്വാൻസ്ഡ് എന്ന പേരിലും അറിയപ്പെടുന്ന 5.5ജി, 5ജിയും 6ജിയും തമ്മിലുള്ള ഒരു പാലമായാണ് കണക്കാക്കപ്പെടുന്നത്. 5ജിയെക്കാൾ 10 മടങ്ങ് വേഗതയും 10 മടങ്ങ് കണക്ഷൻ ശേഷിയുമുള്ളതാണ് 5.5ജി. ഉദാഹരണത്തിന്, ഏത് ഉപയോക്താവിനും 10ജിബിപിഎസ് ഇന്റർനെറ്റ് വേഗത നൽകാൻ ഇതിന് കഴിയും.

Aishwarya
Next Story
Share it