Begin typing your search...

ജീവനക്കാർക്കും കുടുംബത്തിനും 30 കോടിയുടെ സമ്മാനം, മാതാപിതാക്കൾക്ക് വിദേശയാത്ര; സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ് സിൽവർ ജൂബിലി ആഘോഷം

ജീവനക്കാർക്കും കുടുംബത്തിനും 30 കോടിയുടെ സമ്മാനം, മാതാപിതാക്കൾക്ക് വിദേശയാത്ര; സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ് സിൽവർ ജൂബിലി ആഘോഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും 30 കോടി രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ച് ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. 25 ാ ം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കൾക്ക് സൗജന്യ ദുബായ് യാത്രയും കമ്പനി ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായാണ് കമ്പനി 30 കോടി രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.കഴിഞ്ഞ 25 വർഷമായി കമ്പനിയുടെ വളർച്ചയിൽ നിർണ്ണായക ശക്തിയായി നില കൊള്ളുന്ന ജീവനക്കാരോടുള്ള നന്ദിസൂചകമായാണ് ഇത്രയും വലിയ തുകയ്ക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചതെന്ന് ഏരിസ് ഗ്രൂപ്പ് അറിയിച്ചു. ജീവനക്കാരുടെ മാതാപിതാക്കൾക്ക് ദുബായ് സന്ദർശിച്ച് അവിടെ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഏരിസ് ഗ്രൂപ്പ് ജീവനക്കാരുടെ മാതാപിതാക്കൾക്കായി നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുന്നത് .കുടുംബാംഗങ്ങളെയും കമ്പനിയുടെ ഭാഗമായി കണ്ടാണ് ഏരിസ് ഗ്രൂപ്പ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

ഏരിസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ. സോഹൻ റോയ് ആണ് 30 കോടി രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. 1998ൽ കമ്പനി ആരംഭിച്ച നാൾ മുതൽ ലാഭവിഹിതത്തിന്റെ 50 ശതമാനവും ജീവനക്കാർക്കാണ് നൽകുന്നതെന്ന പ്രത്യേകതയും ഏരിസ് ഗ്രൂപ്പിനുണ്ട്. കഴിഞ്ഞ 25 വർഷമായി കമ്പനിയുടെ വളർച്ചയിൽ നിർണ്ണായക ശക്തിയായ ജീവനക്കാരോടും അവർക്ക് പിന്തുണയായി നിലകൊള്ളുന്ന കുടുംബാംഗങ്ങളോടും തങ്ങൾ പ്രത്യേകം കടപ്പെട്ടിരിക്കുന്നതായി സോഹൻ റോയ് പറഞ്ഞു. 'ബിസിനസിന്റെ വിജയം അതിലെജീവനക്കാരുടെ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ.സ്ഥാപനത്തിനുവേണ്ടി ജീവനക്കാർ ചെയ്യുന്ന പ്രവർത്തികൾക്ക് ഞങ്ങൾ നന്ദി പറയുന്നത് ഇങ്ങനെയൊക്കെയാണ്. 25 വാർഷിക ആഘോഷത്തിൽ പങ്കെടുക്കാനായി മാതാപിതാക്കളെ ദുബായിലേക്ക് എത്തിക്കുന്നതും, കുടുംബാംഗങ്ങൾക്ക് പാരിതോഷികം നൽകുന്നതും പ്രതിബദ്ധതയുടെ തെളിവാണ്. ഇത്തരം പ്രവർത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. ജീവനക്കാർക്ക് ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിലുള്ള അഭിമാനം വർദ്ധിക്കുകയും ചെയ്യും' സോഹൻ റോയ് പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈൻ & ഇൻസ്‌പെക്ഷൻ സ്ഥാപനങ്ങളിൽ ഒന്നായ ഏരീസ് ഗ്രൂപ്പിൽ ആഗോളതലത്തിൽ 25 രാജ്യങ്ങളിൽ 2200 ന് മുകളിൽ ജീവനക്കാരാണുള്ളത്.

മറൈൻ, ഓയിൽ & ഗ്യാസ് , ഓഫ്‌ഷോർ, വിനോദം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായ ഏരീസ് ഗ്രൂപ്പ് ക്ലയിന്റുകൾക്ക് മികച്ച സേവനം നൽകുന്നതിലും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നിരവധി ജീവകാരുണ്യ പദ്ധതികളാണ് സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ജീവനക്കാരുടെ മാതാപിതാക്കൾക്ക് പെൻഷൻ, പങ്കാളികൾക്ക് ശമ്പളം, ഭവന രഹിതർക്ക് വീട്, ജീവനക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അലവൻസും മറ്റു സ്‌കോളർഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികൾ തുടങ്ങിയവ അവയിൽ ചിലതാണ്.പ്രകൃതിക്ഷോഭത്തിലൂടെ ഉപജീവനമാർഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം, പിന്നാക്ക മേഖലകളിൽ സ്‌കൂളുകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ തുടങ്ങി നിരവധി സിഎസ്ആർ പ്രവർത്തനങ്ങളും സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

WEB DESK
Next Story
Share it