Begin typing your search...

2019 നു ശേഷമുള്ള സിഡ്‌നി തുറമുഖത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേ‌ട്ടയിൽ ഓസ്‌ട്രേലിയയോട് സഹകരിച്ച് ദുബായ് കസ്റ്റംസ്

2019 നു ശേഷമുള്ള സിഡ്‌നി തുറമുഖത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേ‌ട്ടയിൽ ഓസ്‌ട്രേലിയയോട് സഹകരിച്ച് ദുബായ് കസ്റ്റംസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ്∙ ; . 2019 ന് ശേഷം ഓസ്‌ട്രേലിയയിൽ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ സഹകരണം നൽകി ദുബായ് കസ്റ്റംസ്. ദുബായ് കസ്റ്റംസിന്റെ സഹകരണത്തോടെ ഓസ്ട്രേലിയയിലെ സിഡ്‌നി തുറമുഖത്ത് നടന്ന ലഹരിമരുന്ന് വേട്ടയിൽ ഷിപ്പിങ് കണ്ടെയ്‌നറുകളിൽ നിന്ന് രണ്ടു ടൺ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു.

ആഗോളതലത്തിൽ ലഹരിമരുന്നുണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന്റെ ശ്രമങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് തുറമുഖ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ (പിസിഎഫ്‌സി) ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു. സംഘടിതമായ ഇത്തരം കുറ്റകൃത്യങ്ങളെ ഒറ്റകെട്ടായി നിന്നുകൊണ്ട് ചെറുത്തതിന്റെ ഭാഗമായാണ് ഈ ഓപറേഷൻ വിജയിച്ചതെന്ന് ബിൻ സുലായം വിശദീകരിച്ചു. ലോകമെങ്ങുമുള്ള സംഘടിത കുറ്റകൃത്യങ്ങളും ലഹരിക്കുമരുന്ന് കള്ളക്കടത്തും ചെറുക്കുന്നതിനും ലഹരിമരുന്ന് രഹിത സമൂഹം സൃഷ്ടിക്കുന്നതിനും എല്ലാ സുരക്ഷാ അധികാരികളെയും പിന്തുണയ്ക്കാൻ ദുബായ് കസ്റ്റംസ് താൽപര്യം കാണിക്കുന്നു.

ഇന്റലിജൻസ് വഴി ഷിപ്പ്‌മെന്റുകൾ ട്രാക്ക് ചെയ്യുകയും വിവരങ്ങൾ ഓസ്‌ട്രേലിയൻ അധികാരികൾക്ക് ഉടനടി കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് പിസിഎഫ്‌സി സിഇഒയും ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറലുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. 2019 ന് ശേഷം ഓസ്‌ട്രേലിയയിൽ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് പിടിച്ചെടുക്കൽ സാധ്യമാക്കാൻ ഇത് സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിയമാനുസൃതമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും ദുബായ് കസ്റ്റംസ് നിരന്തര ശ്രമങ്ങൾ നടത്തുന്നു. കള്ളക്കടത്ത് പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും ലഹരിമരുന്നിന്മേലുള്ള ദോഷകരമായ ആഘാതം പരിമിതപ്പെടുത്തുന്നതിനും പ്രാദേശിക, ആഗോള തലങ്ങളിൽ എല്ലാ കസ്റ്റംസ്, സുരക്ഷാ അപകടസാധ്യതകളും ചെറുക്കാനുമുള്ള ജീവനക്കാരുടെ സന്നദ്ധത വളരെയേറെയാണ്.

പോർട്ട് ബോട്ടണിയിലെ ഒരു ബർത്തിൽ എത്തിയ 24 കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ച 748 കിലോഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ ഒരു സംഘത്തെ അറസ്റ്റ് ചെയ്യാൻ ഓസ്‌ട്രേലിയൻ അധികൃതർക്ക് കഴിഞ്ഞതായി ദുബായ് കസ്റ്റംസിലെ ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽ സുവൈദി പറഞ്ഞു. അതേ തുറമുഖത്ത് എത്തിയ 19 കണ്ടെയ്‌നറുകളിൽ നിന്ന് 1,060 കിലോഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെത്തി. ദുബായ് കസ്റ്റംസുമായുള്ള അടുത്ത സഹകരണത്തെ ദുബായിലെ ഓസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറലിലെ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ ഡയറക്ടർ കോളിൻ ഡ്രൈസ്‌ഡേൽ പ്രശംസിച്ചു, യുഎഇയുടെയും ദുബായ് കസ്റ്റംസിന്റെയും തീവ്രപ്രയത്നങ്ങളെയും അശ്രാന്ത പരിശ്രമത്തെയും അഭിനന്ദിച്ചു.

Krishnendhu
Next Story
Share it