Begin typing your search...

യു എ ഇ യിലെ 8 വേഗത നിയന്ത്രണ നിയമങ്ങൾ പാലിക്കാത്തവരെ കാത്തിരിക്കുന്നത് 300 മുതൽ 3000 ദിർഹം വരെ പിഴ

യു എ ഇ യിലെ 8 വേഗത നിയന്ത്രണ നിയമങ്ങൾ പാലിക്കാത്തവരെ കാത്തിരിക്കുന്നത് 300 മുതൽ 3000 ദിർഹം വരെ പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇയിൽ വാഹന വേഗത നിയന്ത്രിക്കുന്നതിനായി കർശന നിയമങ്ങൾ അവതരിപ്പിക്കിചിരിക്കുകയാണ് ഗവൺമെന്റ്. 8 പുതിയ നിയമങ്ങളാണ് വേഗത നിയന്ത്രണ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നിയമങ്ങൾ പാലിക്കാത്തവർ 300 ദിർഹം മുതൽ 3000 ദിർഹം വരെ പിഴ അടക്കേണ്ടതായി വരും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ റഡാറുകൾ ഘടിപ്പിച്ചുകൊണ്ടാണ് ഈ നിയമങ്ങൾക്ക് സുതാര്യത നൽകിയിരിക്കുന്നത് . സ്പീഡ് ലിമിറ്റുകൾക്കനുസരിച്ചാണ് പിഴ അടക്കേണ്ടി വരിക. അതേസമയം നിശ്ചിത സ്പീഡ് ലിമിറ്റിനു താഴെ വാഹനമോടിക്കുന്നവരും പിഴയടക്കേണ്ടതായി വരും.

റോഡുകളിൽ നിഷ്കർഷിച്ചിരിക്കുന്ന വിവിധ സ്പീഡ് ലിമിറ്റുകളും അവ ലംഘിച്ചാൽ നൽകേണ്ടിവരുന്ന പിഴകളും.

- പരമാവധി വേഗത 20KM/H കടന്നാൽ 300 ദിർഹം പിഴ ഈടാക്കും.

- പരമാവധി വേഗത 30 KM/H കടന്നാൽ 600 ദിർഹം പിഴയായി 600 ദിർഹം ഈടാക്കും.

- പരമാവധി വേഗത 40KM/H കടന്നാൽ 700 ദിർഹം പിഴയായി ഈടാക്കും.

- പരമാവധി വേഗത 50KM/H കടന്നാൽ 1000 ദിർഹം പിഴയായി ഈടാക്കും.

- പരമാവധി വേഗത 60KM/H കടന്നാൽ 1500 ദിർഹം പിഴയും 6ബ്ലാക്ക്മാർക്കുകളും കൂടാതെ 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.

- പരമാവധി വേഗത 80KM/H കടന്നാൽ 3000 ദിർഹം പിഴയും 23ബ്ലാക്ക്മാർക്കുകളും കൂടാതെ 60ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.

- പരമാവധി വേഗത്തിൽ താഴെയാണ് വാഹനങ്ങൾ ഓടിക്കുന്നത് എങ്കിൽ 400 ദിർഹം പിഴ ഈടാക്കും.

Krishnendhu
Next Story
Share it