Begin typing your search...
കുടുംബ, ആശ്രിത വിസ പരിധി ഉയർത്തി കുവൈത്ത് ; പരിധി 500 നിന്ന് 800ലേക്ക്

കുവൈത്തിലെ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി കുടുംബ, ആശ്രിത വിസ പരിധി ഉയർത്താനുള്ള നീക്കവുമായി ആഭ്യന്തര മന്ത്രാലയം.500 ദിനാർ വേതനമുള്ളവർക്കാണ് സാധാരണ ഗതിയിൽ ആശ്രിത വിസയോ, കുടുംബ വിസയോ നൽകിയിരുന്നത്. എന്നാൽ കുവൈത്തിലെ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി കുടുംബ, ആശ്രിത വിസ പരിധി 800 ലേക്ക് ഉയർത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് 800 ദിനാർ വേതനം കൈപ്പറ്റുന്നുണ്ട് എന്ന അസ്സൽ വർക്ക് പെർമിറ്റ് ഹാജരാക്കുന്നവർക്കാണ് വിസ അനുവദിക്കുക. വിപണിയിൽ ജനത്തിരക്ക് കൂടുതലാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് കുവൈത്ത് മന്ത്രാലയം ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
Next Story