Begin typing your search...

ദുബായിൽ പുതിയ അർബൻ ടെക് ഡിസ്ട്രിക്ട് ആരംഭിച്ചു, വാഗ്‌ദാനം ചെയ്യുന്നത് 4000 ജോലി സാധ്യതകൾ

ദുബായിൽ  പുതിയ അർബൻ ടെക് ഡിസ്ട്രിക്ട്  ആരംഭിച്ചു, വാഗ്‌ദാനം ചെയ്യുന്നത് 4000 ജോലി സാധ്യതകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിൽ അർബൻ ടെക് ഡിസ്ട്രിക്ട് ആരംഭിച്ചു. കോൺഫറൻസുകൾ, സെമിനാറുകൾ, ബിസിനസ്സ് ഇൻക്യൂബേഷൻ പ്രോഗ്രാമുകൾ, ട്രെയിനിങ്, റിസർച്ചുകൾ, എന്നിവയ്ക്കു ആതിഥേയത്വം വഹിക്കാനും സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്യാനും ഈ ടെക് സിറ്റിക്ക് സാധിക്കും എന്നതാണ്ഈ സംരംഭത്തിന്റെ പ്രത്യേകത. ദുബായിലെ അൽ ജദ്ദാഫ് ജില്ലയുടെ ക്രീക്ക് സൈഡിലാണ് ദുബായ് അർബൻ ടെക് ഡിസ്‌ട്രിക്‌ട് സ്ഥിതി ചെയ്യുന്നത്. 140000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ടെക് ഹബ് ആയിരിക്കും . സാങ്കേതിക വിദ്യ, പരിശീലനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ 4000ത്തോളം ജോലിസാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്.

ലോകത്തിലെ മറ്റേതൊരു നഗരത്തെക്കാളും നഗര സാങ്കേതിക വികസനത്തിന് നേതൃത്വം നല്കാൻ ദുബായ് മികച്ച സ്ഥാനമാണെന്ന് അർബൻ ടെക് ഡിസ്ട്രിക്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ബഹാരാഷ് ബാഗേറിയൻ അഭിപ്രായപ്പെട്ടു.

അതേസമയം അടുത്ത 20 വർഷത്തിനുള്ളിൽ ദുബായ് എങ്ങനെ വികസിപ്പിക്കുമെന്ന് വിശദീകരിക്കുന്ന അർബൻ മാസ്റ്റർ പ്ലാൻ 2040 ഈ വർഷം ആദ്യം ദുബായ് അവതരിപ്പിച്ചിരുന്നു.പൈതൃകവും, പ്രകൃതിയും, സാങ്കേതികതയും, വിനോദ സഞ്ചാരവും വർദ്ധിപ്പിച്ചുകൊണ്ട് ദുബായ് നഗരതിൽ എങ്ങനെ സുസ്ഥിരവികസനം സാധ്യമാക്കാം എന്ന് പദ്ധതി വിശദീകരിച്ചു.

Krishnendhu
Next Story
Share it