പ്രവാസികൾക്കായി 4 മൾട്ടിപ്പിൾ എൻട്രി വിസകൾ
പ്രവാസികൾക്ക് ഒറ്റയ്ക്കും, കുടുംബമായും വരാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾ യൂ എ ഇ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള ഈ വിസകൾ എടുക്കുന്നതിലൂടെ പ്രവാസികൾക്ക് പല തവണ രാജ്യത്ത് പ്രവേശിക്കുവാനുള്ള അനുവാദം ലഭിക്കുകയാണ്. ഗോൾഡൻ വിസ, ഗ്രീൻ വിസ, റിട്ടയർമെൻറ് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിങ്ങനെ നാല് വിസകളാണ് പ്രവാസികൾക്കായി നിലവിലുള്ളത്.
ഗോൾഡൻ വിസ
ആസ്തി നിക്ഷേപകർ, സയിന്റിസ്റ്റുകൾ, വിശിഷ്ട വിദ്യാർത്ഥികൾ, ബിരുദധാരികൾ, നിക്ഷേപകർ, അസാധാരണ കഴിവുകൾ ഉള്ളവർ, ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കാണ് ഗോൾഡൻ വിസ ലഭിക്കുക. 10 വർഷമാണ് ഈ വിസയുടെ കാലാവധി. ഗോൾഡൻ വിസ ലഭിച്ചവർക് അവരുടെ കുടുംബത്തെയും ആവശ്യമെങ്കിൽ ഒരു സ്റ്റാഫിനെയും സ്പോൺസർ ചെയ്യുവാൻ സാധിക്കും.
ഗ്രീൻവിസ
വിദഗ്ദരായ പ്രവാസികൾക്ക് സ്പോണ്സറോ തൊഴിലുടമയെ ഉള്ളത്ര തന്നെ 5വർഷത്തെ കാലാവധിയിൽ ഈ വിസ ഉപയോഗിക്കാൻ സാധിക്കും. മാനവ വിഭവ ശേഷി, എമിറാതൈസഷൻ മന്ത്രാലയത്തിന്റെ അടിസ്ഥാനത്തിൽ, ഒന്നാമത്തെയോ, രണ്ടാമത്തെയോ, മൂന്നാമത്തെയോ, തൊഴിൽ ലിസ്റ്റിൽ ഉൾപ്പെടുന്ന ജോലികൾക്കായാണ് അനുമതി ലഭിക്കുകയുള്ളു. 15000 ദിർഹത്തിൽ കുറയാത്ത വേതനവും, ബിരുദധാരികൾക്കുമാണ് ഈ വിസ ലഭിക്കുക.
റിട്ടയർമെന്റ് വിസ
55 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് നൽകാൻ സാധിക്കുന്ന വിസയുടെ കാലാവധി അഞ്ച് വർഷമാണ്. കുറഞ്ഞത് 2 ദശലക്ഷം ദിർഹം സ്വത്ത് നിക്ഷേപം; 1 ദശലക്ഷം ദിർഹത്തിൽ കുറയാത്ത സാമ്പത്തിക ലാഭം; അല്ലെങ്കിൽ പ്രതിമാസം 20,000 ദിർഹത്തിൽ കുറയാത്ത സജീവ വരുമാനവുമുള്ളവർക്കാണ് ഈ വിസയ്ക്കായി അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു
മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ
യുഎഇയിലെ ടൂറിസം സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന പതിവ് ടൂറിസ്റ്റ് വിസയ്ക്ക് പുറമെ ലഭിക്കുന്ന അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയാണിത്. ഈ വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല, കൂടാതെ 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തുടരാൻ ഇത് വ്യക്തിയെ അനുവദിക്കുന്നു, കൂടാതെ ഒരു വർഷത്തിൽ മുഴുവൻ താമസ കാലയളവും 180 ദിവസത്തിൽ കവിയുന്നില്ലെങ്കിൽ സമാനമായ കാലയളവിലേക്ക് ഇത് നീട്ടാം. ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പുള്ള കഴിഞ്ഞ ആറ് മാസങ്ങളിൽ $4,000 (ദിർഹം 14,700) അല്ലെങ്കിൽ വിദേശ കറൻസികളിൽ അതിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്നതിന്റെ തെളിവ് ആവശ്യമാണ്.