Begin typing your search...

ദുബായ് എക്സ്പോസിറ്റി പ്രദർശന ഹാളിൽ പാകിസ്ഥാനുള്ള സഹായഹസ്ഥ പ്രവർത്തനങ്ങളി ലേർപ്പെട്ട് വിവിധ രാജ്യക്കാർ

ദുബായ് എക്സ്പോസിറ്റി പ്രദർശന ഹാളിൽ പാകിസ്ഥാനുള്ള  സഹായഹസ്ഥ പ്രവർത്തനങ്ങളി ലേർപ്പെട്ട്  വിവിധ രാജ്യക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് എസ്‌പോസിറ്റി എക്സിബിഷൻ ഹാളിൽ നടക്കുന്ന വെള്ളപ്പൊക്ക നാശനഷ്ടങ്ങളിൽ ജീവിതം ഉഴലുന്ന പാകിസ്താനെ സഹായിക്കാനുള്ള ദുബായുടെ വോളെന്റിയർ ഹാളിലേക് വിവിധ രാജ്യക്കാരായ ജനങ്ങൾ ഒഴുകിയെത്തി . വെള്ളപ്പൊക്കബാധിതരായ ജനങ്ങൾക്കുവേണ്ടിയുള്ള ഭക്ഷണ സാധനങ്ങൾ പൊതിയുക, ശുചിത്വ പരിപാലനത്തിനായുള്ള വസ്തുക്കൾ അയക്കൽ എന്നിങ്ങനെ വവിവിധ ജോലികളിൽ മനുഷ്യത്വപരമായി അതിർത്തി ഭേതമന്യേ പങ്കെടുക്കുകയായിരുന്നു ജനങ്ങൾ. പ്രായഭേദമന്യേ, നിറഭേദമന്യേ 10000 ബോക്സുകളാണ് പാകിസ്താനിലേക്ക് കയറ്റിയയക്കപെട്ടത്.

കോവിഡ് മഹാമാരി സമയത്തായിരുന്നു 'വി സ്റ്റാൻഡ് ടുഗെതർ' എന്ന പേരിൽ സഹായഹസ്തത്തിനായുള്ള സംഘടന യു എ ഇ യിൽ ആരംഭിക്കുന്നത്.ഇപ്പോൾ വീണ്ടും ഇങ്ങനെ മാനവ സമൂഹത്തെ സഹായിക്കുവാനുള്ള അവസരം ലഭിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും വോളെന്റിയർ മാരിൽ ഒരാൾ അഭിപ്രായപ്പെട്ടു.

200ലധികം രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരായ ജനങ്ങൾ രണ്ടു വർഷങ്ങൾക് ശേഷം വീണ്ടുമൊന്നിച്ചിരിക്കുകയാണെന്നും, ഇനിയും പാക്കി സ്ഥാൻ ജനതയ്ക് സഹായങ്ങൾ വേണ്ടിവന്നാൽ ചെയ്യുമെന്നും ദുബായ് കെയേർസ് എന്ന സംഘടനയുടെ ചീഫ് എസ്‌സിക്യൂട്ടീവും ചെയർമാനുമായ ഡോ. താരിഖ് അൽ ഗുർഗ് അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനായി എമിരേറ്റ്സ് റെഡ് ക്രെസെന്റുമായും,ഷാർജ ചാരിറ്റി ടു എയ്ഡ് കിറ്റ്സ് ഫോർ പാകിസ്ഥാനുമായും ദുബായ് കെയേഴ്‌സ് പങ്കാളികളാവാൻ തീരുമാനിച്ചു. അതെ സമയം അബുദാബി നാഷ്ണൽ എക്സിബിഷൻ സെന്ററിലും,ഷാർജ എക്സ്പോ സെന്ററിലും പാക്കിസ്ഥാൻ സഹായഹസ്ത പ്രവർത്തനങ്ങൾ നടന്നിരുന്നു.

Krishnendhu
Next Story
Share it