Begin typing your search...

ഓണാഘോഷങ്ങൾക്ക് കേരളത്തെ വെല്ലുന്ന വരവേൽപ്പ് നൽകി പ്രവാസികൾ

ഓണാഘോഷങ്ങൾക്ക് കേരളത്തെ വെല്ലുന്ന   വരവേൽപ്പ് നൽകി പ്രവാസികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകമെമ്പാടും ഓണാഘോഷലഹരിയിൽ മതിമറക്കുന്ന ഈ ദിവസങ്ങളിൽ യൂ എ ഇ യിലെ പ്രവാസികളും ആഹ്ലാദപൂർവ്വം ഓണത്തെ വരവേറ്റുകൊണ്ടിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളും,വസ്ത്രവ്യാപാര സ്ഥാപനങ്ങളും, പലവ്യഞ്ചന വ്യാപാരസ്ഥാപനങ്ങളടക്കം വമ്പിച്ച ഓഫറുകൾ നൽകികൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്. ഓണാഘോഷത്തിമിർപ്പുകളിൽ മുന്നിട്ടുനിൽകുന്ന കേരളത്തെ പോലും വെല്ലുന്ന ഓണാഘോഷപരിപാടികൾക്കാണ് യു എ ഇ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

പ്രവാസി സംഘടനകൾ , കോവിഡ് മഹാമാരി കവർന്ന രണ്ടുവർഷങ്ങളുടെ ക്ഷീണം തീർക്കുന്ന രീതിയിൽ ഓണാഘോഷ പരിപാടികൾ സങ്കടിപ്പിച്ചപ്പോൾ വമ്പിച്ച ഓഫറുകളുമായി വന്ന് ഷോപ്പിംഗ് മാളുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പലവ്യഞ്‌ജനങ്ങൾ, വസ്ത്രങ്ങൾ, ഓണസദ്യ കിറ്റുകൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും മികച്ച ഓഫറിലാണ് ലഭ്യമാകുന്നത്.

കൂടാതെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും പഴയിടം മോഹനൻ നമ്പൂതിരിയൊരുക്കുന്ന ഓണസദ്യയും ലഭ്യമാണ്. ഇതോടെ ഗൃഹാതുരുത്വം തുളുമ്പുന്ന തൂശനിലയിലെ ഓണസദ്യയും പ്രാസികൾക്ക് സ്വന്തമാവുകയാണ്.പാരമ്പര്യ വേഷവിധാനങ്ങളും, നാടൻപച്ചക്കറികളും, ഓണപൂക്കളത്തിനായി ഒരു പൂക്കാലം തന്നെയും വ്യാപാരികൾ ഒരുക്കിയിട്ടുണ്ട്.

ചുട്ടുപൊള്ളുന്ന സൂര്യതാപം കെട്ടടങ്ങി തണുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും ഇത്തവണ പ്രവാസികളുടെ ഓണാഘോഷങ്ങൾക്ക് അനുകൂലസാഹചര്യമൊരുക്കി. ദുരിതങ്ങളുടെ കൊടുമുടികൾ കയറിയിറങ്ങിയ പോയ വർഷങ്ങളുടെ ക്ഷീണം കൂടി തീർത്തുകൊണ്ടാണ് ഓണാഘോഷങ്ങൾക്ക് യു എ ഇ പ്രവാസികൾ ചുക്കാൻ പിടിക്കുന്നത്.ഇതിനു പുറമെ പ്രവാസി സംഘടനകളും, സിനിമാതാരങ്ങളും കൈകോർത്തുകൊണ്ട് പല ഓണാഘോഷ ഷോ കളും യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് തിരുവോണമെങ്കിലും ഓണാഘോഷങ്ങൾ ശനി, ഞായർ ദിവസങ്ങളാണ് ഓണാഘോഷത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇനി വരുന്ന എല്ലാ ഒഴിവുദിവസങ്ങളിലും ഓണാഘോഷലഹരിയിലായിരിക്കും പ്രവാസിലോകം. ഓണക്കോടിയും, ഓണസദ്യയും, ഓണക്കളികളും ഗൃഹാതുരുത്വം ഉണർത്തുന്ന പ്രവാസികൾക്ക് കേരളത്തെ വെല്ലുന്ന ഓണാഘോഷ പരിപാടികളും, ഷോപ്പിങ്ങുമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

Krishnendhu
Next Story
Share it