Begin typing your search...

കെ എസ് ആർ ടി തൊഴിലാളികൾക്ക് ഓണത്തിന് ഇരട്ടിമധുരം -മുഴുവൻ വേതനവും നാളെ നൽകാൻ തീരുമാനമായി

കെ എസ് ആർ ടി തൊഴിലാളികൾക്ക് ഓണത്തിന് ഇരട്ടിമധുരം -മുഴുവൻ വേതനവും നാളെ നൽകാൻ തീരുമാനമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ എസ് ആർ ടി സി മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി ഇന്നു നടത്തിയ ചർച്ചയിൽ ശമ്പളകുടിശ്ശികയടക്കം മുഴുവൻ വേതനവും ചൊവ്വാഴ്‌ചക്കകം നൽകാൻ തീരുമാനമായി. കൂടാതെ എല്ലാ മാസവും അഞ്ചാം തിയ്യതിക്കുള്ളിൽ വേതനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി യൂണിയന് ഉറപ്പു നൽകി.

ഓണമായിട്ടും വേതനം നൽകാത്തത്തിൽ കോടതിയടക്കം സർക്കാരിനെ വിമർശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.

ഒരു മാസത്തെ മുഴുവൻ വേതനവും നൽകുന്നതിനായി 78 കൊടി രൂപയാണ് സർക്കാരിന് വേണ്ടത്. കഴിഞ്ഞ മാസത്തെ 75% വേതനം നൽകാനായി 50 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

അതേ സമയം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിവേണമെന്ന വാദം പ്രതിപക്ഷ യൂണിയനുകൾ അംഗീകരിച്ചില്ല.

Krishnendhu
Next Story
Share it