Begin typing your search...

മഹ്‌സൂസിന്റെ 29 മത് മള്‍ട്ടി മില്യനയറായി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടി പാകിസ്ഥാൻ പൗരൻ

മഹ്‌സൂസിന്റെ 29 മത് മള്‍ട്ടി മില്യനയറായി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടി പാകിസ്ഥാൻ പൗരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബൈ: 96-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടി മഹ്‍സൂസിന്റെ 29-ാമത്തെ മള്‍ട്ടി മില്യനയറായി മാറിയിരിക്കുകയാണ് അബുദാബിയില്‍ മെഷീന്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന പാകിസ്ഥാൻ പ്രവാസി യുവാവ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സാദാണ്, മഹ്‍സൂസിലൂടെ മള്‍ട്ടിമില്യനയറാവുന്ന രണ്ടാമത്തെ പാകിസ്ഥാന്‍ പൗരന്‍ കൂടിയായി മാറിയത്. ഇതിന് മുമ്പ് 50,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലഭിച്ച പാകിസ്ഥാന്‍ പൗരന്‍ ജുനൈദായിരുന്നു മഹ്‍സൂസിലൂടെ ആദ്യമായി ഒന്നാം സമ്മാനം ലഭിച്ചയാള്‍. അതിന് ശേഷം ഇതുവരെയായി 29 മള്‍ട്ടി മില്യനയര്‍മാരെയാണ് മഹ്‍സൂസ് സൃഷ്ടിച്ചിട്ടുള്ളത്. ആകെ 300,000,000 ദിര്‍ഹത്തിലേറെ സമ്മാനമായി വിതരണം ചെയ്യുകയും ചെയ്തു.

ഒക്ടോബര്‍ ആറിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി ഏറ്റവും പുതിയ വിജയിയെ പ്രഖ്യാപിച്ചത്. 'പാകിസ്ഥാനില്‍ നിന്ന് യോഗ്യനായ ഒരു ഗ്രാന്റ് പ്രൈസ് വിജയിയെക്കൂടി തെരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷത്തിലാണെന്ന്' അദ്ദേഹം പറഞ്ഞു. . മഹ്‍സൂസ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാന്‍ പൗരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരില്‍ 190ല്‍ അധികം പേര്‍ ഇതുവരെ ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയിട്ടുണ്ട്. 12 പേര്‍ 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന റാഫിള്‍ ഡ്രോയിലും വിജയികളായി.

തൊഴിലുടമ നല്‍കുന്ന താമസ സ്ഥലത്ത് മറ്റുള്ളവര്‍ക്കൊപ്പമാണ് സാദ് ഇപ്പോള്‍ താമസിക്കുന്നത്. 32 വയസുകാരനായ അദ്ദേഹം മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുത്ത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നയാളാണ്. കഴിഞ്ഞ നറുക്കെടുപ്പില്‍ തെര‍ഞ്ഞെടുത്ത അഞ്ച് സംഖ്യകളും യോജിച്ചുവന്നതോടെ സാദിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. സമ്മാനാര്‍ഹമായി മാറിയ 5, 14, 18, 24, 35 എന്ന സംഖ്യകള്‍ സാദ് വെറുതെ തെരഞ്ഞെടുക്കുകയായിരുന്നു. 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോള്‍ പ്രത്യേക ഓഫറിലൂടെ ലഭിച്ച രണ്ടാമത്തെ എന്‍ട്രിയിലേക്ക് അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കാന്‍ ഭാര്യയോടും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യ ശ്രദ്ധാപൂര്‍വമാണ് നമ്പറുകള്‍ തെരഞ്ഞെടുത്തതെങ്കിലും സാദ് തെരഞ്ഞെടുത്ത സംഖ്യകളാണ് അദ്ദേഹത്തെ മില്യനയറാക്കി മാറ്റിയത്.

ഒരു അലൂമിനിയം ഫാക്ടറിയില്‍ മെഷീന്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന സാദിന് മാസം 2000 ദിര്‍ഹമാണ് ശമ്പളം. അതുകൊണ്ടുതന്നെ 10,000,000 കോടിയുടെ ഈ സമ്മാനം അദ്ദേഹത്തിന്റെ സാമ്പത്തിക പരാധീനതകളില്‍ നിന്നുള്ള മോചനം കൂടിയാണ്.

വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായെങ്കിലും, പ്രത്യേകമായൊരു താമസ സ്ഥലത്തിന്റെ ചെലവ് താങ്ങാനാവാത്തതിനാല്‍ സാദിന് ഇതുവരെ തന്റെ ഭാര്യയെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കമ്പനി നല്‍കുന്ന താമസ സ്ഥലത്ത് മറ്റുള്ളവര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞുവന്നിരുന്നത്.

കുടുംബത്തിന്റെ ഒരോയൊരു ആശ്രയമാണ് ഞാന്‍. രോഗിയായ അമ്മയെയും, കഴിഞ്ഞ വര്‍ഷം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഭര്‍ത്താവ് മരണപ്പെട്ട രോഗിയായ സഹോദരിയെയും, സഹോദരിയുടെ കുട്ടിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്".

ബന്ധുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം രാത്രിയില്‍ കാറില്‍ സഞ്ചരിക്കവെയാണ് തത്സമയ നറുക്കെടുപ്പ് കാണാന്‍ മഹ്‍സൂസ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‍താലോ എന്ന് സാദ് ആലോചിക്കുന്നത്. പെട്ടെന്ന് തനിക്ക് 10,000,000 ദിര്‍ഹം സമ്മാനം ലഭിച്ചെന്ന വിവരം അറിഞ്ഞതും ഞെട്ടിപ്പോയി."ഏറെ സന്തോഷവാനാണ് ഞാന്‍. എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോഴാണ് ഈ അപ്രതീക്ഷിത സമ്മാനം എന്നിലേക്ക് വന്നത്. എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നതിന് മഹ്‍സൂസിന് നന്ദി" - സാദ് പറഞ്ഞു.

സമ്മാനം ലഭിക്കുന്ന പണം ഒരു ഭാഗം പാകിസ്ഥാനിലെ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മാറ്റിവെയ്ക്കുമെന്നും ബാക്കി പണം ഉപയോഗിച്ച് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ബിസിനസ് തുടങ്ങാനുമാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Krishnendhu
Next Story
Share it