Begin typing your search...

വാഹനാപകടം അധികാരികളെ അറിയിക്കാതെ മുങ്ങിയാൽ പിഴ 20000 ദിർഹം ;യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

വാഹനാപകടം അധികാരികളെ അറിയിക്കാതെ മുങ്ങിയാൽ   പിഴ 20000 ദിർഹം ;യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാഹനാപകടമുണ്ടായ ശേഷം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടാൽ 20000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂട്ടിഷൻ മുന്നറിയിപ്പ് നൽകി. പരുക്കുകൾ ഉണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും കാര്യകാരണങ്ങളില്ലാതെ സംഭവ സ്ഥലത്തുനിന്നും പോയാൽ അയാൾ ശിക്ഷിക്കപ്പെടും.

ട്രാഫിക് സംബന്ധിച്ച 1995 ലെ ഫെഡറൽ നിയമം നമ്പർ 21 ലെ ആർട്ടിക്കിൾ 49, ക്ലോസ് 5 ൽ പിഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിയിടികളിൽ ഉൾപ്പെടുന്ന വാഹനമോടിക്കുന്നവർ ബന്ധപ്പെട്ട ട്രാഫിക് അധികാരികളുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സംഭവസ്ഥലത്ത് കാത്തിരിക്കണമെന്നും നിർദേശിക്കുന്നു.

അപകടം സംഭവിച്ചു കഴിഞ്ഞാൽ 4 കാര്യങ്ങൾ കൃത്യമായി ചെയ്തിരിക്കണം. അപകടം നടന്ന ഉടനെ പോലീസ് നമ്പറായ 901 ലേക്ക് വിളിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയോ, പോലീസിന്റെ ആപ്പ് വഴി ബന്ധപ്പെടുകയോ ചെയ്യണം. ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആംബുലൻസ് നമ്പറായ 999 ലേക്ക് വിളിച്ചറിയിക്കണം. ഇൻഷുറൻസ് പാർട്ടികളുമായി ബന്ധപ്പെട്ടിരിക്കണം. വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇൻഷുറൻസ് കമ്പനിയോട് സഹായം ആവശ്യപ്പെടേണ്ടത് അനിവാര്യമാണ്, ഈ സാഹചര്യത്തിൽ കമ്പനി നിങ്ങളുടെ വാഹനം അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുവാൻ ബാധ്യസ്ഥരാണ്.

Krishnendhu
Next Story
Share it