Begin typing your search...

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബഹ്‌റൈൻ അന്താരാഷ്ട്ര ഫ്‌ളവർ ഷോ മാർച്ച് ഒന്ന് മുതൽ നടക്കും. രാജപത്‌നിയും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശക സമിതി ചെയർപേഴ്‌സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സഖീറിലെ വേൾഡ് എസ്‌കിബിഷൻ കോംപ്ലക്‌സിൽ മാർച്ച് നാല് വരെയാണ് എക്‌സിബിഷൻ നടക്കുക. 'വെള്ളം; ജീവിതത്തെ പുനരാവിഷ്‌കരിക്കുന്നു' എന്ന പ്രമേയത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകാനും വനവത്കരണത്തിന് ഊർജ്ജം പകരാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

................................................

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജിസിസി രാജ്യങ്ങളുടേത് ഉൾപ്പെടെ 13 വിമാനക്കമ്പനികളുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കും. ലോകകപ്പ് സന്ദർശകരുടെ തിരക്ക് മുൻനിർത്തി സെപ്റ്റംബർ 15 മുതലാണ് 13 വിമാനങ്ങളുടെ പ്രവർത്തനം ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റിയത്.

................................................

കുവൈറ്റിൽ ശൈത്യം ശക്തിയാർജിച്ചതിനാൽ പകർച്ചപ്പനിയെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ. മുൻകരുതലുകൾ സ്വീകരിക്കാനും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനും മറക്കരുതെന്നും നിർദേശം. മഴയും കാറ്റും തണുപ്പുമായി ശൈത്യം കടുത്തതോടെ ശൈത്യകാല ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

................................................

പുതുവത്സരാഘോഷത്തിൻറെ ഭാഗമായി ദുബൈ നഗരത്തിൽ നടപ്പാക്കുന്ന വിവിധ ഗതാഗത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ് ഗതാഗത അതോറിറ്റി പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച് ദുബൈ പൊലീസുമായി സഹകരിച്ചാണ് നടപടികൾ തീരുമാനിച്ചത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മെട്രോയുടെ ഗ്രീൻ, റെഡ് ലൈനുകളിൽ ശനിയാഴ്ച രാവിലെ അഞ്ചുമുതൽ തുടങ്ങുന്ന സർവിസ് ജനുവരി രണ്ടിന് അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ ആറുമുതൽ തിങ്കളാഴ്ച പുലർച്ചെ ഒന്നുവരെ ദുബൈ ട്രാമും സർവിസ് നടത്തും. ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദർശകരുടെയും സുഗമമായ യാത്ര ഉറപ്പാക്കാൻ എല്ലാ മനുഷ്യ, സാങ്കേതിക സഞ്ചാരങ്ങളും വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു.

................................................

കുവൈത്തിലെ ഇന്ത്യൻ എംബസ്സി എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കാനായി ആരംഭിച്ച രജിസ്ട്രേഷൻ ഡ്രൈവ് ജനുവരി ഏഴ് വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ മാസം എട്ടിന് രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്. പ്രശ്നപരിഹാര ചർച്ചകളിൽ വസ്തുതകൾ കൃത്യമായ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കുവൈത്തിലെ മുഴുവൻ ഇന്ത്യൻ എൻജിനീയർമാരുടെയും വിവരങ്ങൾ ശേഖരിക്കുന്നത്.

................................................

Amal
Next Story
Share it