Begin typing your search...

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയ അർജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി താമസിച്ചിരുന്ന മുറി മിനി മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തർ സർവകലാശാല അധികൃതർ അറിയിച്ചു. ഖത്തർ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് മെസിക്കും അർജന്റീന താരങ്ങൾക്കും താമസം ഒരുക്കിയിരുന്നത്. ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​. മുറിയിൽ മെസി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ട്.

...........................................

യുഎഇയിലെ സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാനായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ 2023 ജനുവരി രണ്ടാം തീയ്യതി മുതൽ പ്രാബല്യത്തിൽ വരും. ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ഒരു വർഷത്തേക്ക് അവധി നൽകുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് അടുത്ത മാസം മുതൽ സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് ലഭ്യമാവുക. അവധി എടുക്കുന്ന കാലയളവിൽ സർക്കാർ ജോലിയിലെ പകുതി ശമ്പളവും നൽകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നേരത്തെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൂടുതൽ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ. സംരംഭങ്ങൾ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോൾ അവരുടെ സർക്കാർ ജോലിയും നിലനിർത്താമെന്നതാണ് പ്രധാന ആകർഷണം.

...........................................

നവംബറിൽ ഖത്തറിലെത്തിയത് 6 ലക്ഷം വിദേശികൾ. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട സമയത്താണ് ഇത്രയും സന്ദർശകർ എത്തിയത്. സൗദിയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് കൂടുതൽ പേർ ഖത്തറിലെത്തിയത്. നവംബർ ഒന്നുമുതലാണ് ഹയാ കാർഡ് വഴി ഖത്തറിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഇതേസമയം തന്നെ ഇഹ്തിറാസ് രജിസ്‌ട്രേഷൻ അടക്കമുള്ള നിബന്ധനകളും ഒഴിവാക്കിയിരുന്നു. ലോകകപ്പിന്റെ മുന്നോടിയായും ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സമയത്തുമായാണ് 6 ലക്ഷം സന്ദർശകർ ഖത്തറിലെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

...........................................

സൗദിയിൽ അപകടത്തിൽപെട്ട വാഹനം റിപ്പയർ ചെയ്യുന്നതിനുള്ള അനുമതി പത്രം ഓൺലൈനായി നേടാൻ സൗകര്യമേർപ്പെടുത്തി. വ്യക്തിഗത പോർട്ടലായ അബ്ഷിർ പ്ലാറ്റ്‌ഫോം വഴിയാണ് വാഹന റിപ്പയർ പെർമിറ്റ് അനുവദിക്കുക. രാജ്യത്ത് കൂടുതൽ സേവനങ്ങൾ ഇലക്ട്രോണിക് വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അപകടത്തിൽപെട്ട വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിനനുവദിക്കുന്ന പെർമിറ്റ് ഇനി മുതൽ അബ്ഷിർ വഴിയാണ് നൽകുക. അബ്ഷിറിലെ മൈ സർവീസസിൽ സേവന വിഭാഗത്തിൽ പ്രവേശിച്ച ശേഷം വാഹന റിപ്പയർ പെർമിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ പെർമിറ്റ് ലഭ്യമാകും.

...........................................

Amal
Next Story
Share it