Begin typing your search...

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമൂഹ മാധ്യമങ്ങൾ വഴി സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. സൈബർ നിയമം അനുസരിച്ച് 2 വർഷം തടവും പരമാവധി 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

.........................................

വന്യമൃഗങ്ങളോട് നീതിപുലർത്തികൊണ്ട് വികസനത്തിലേക്കു കുതിച്ച് ഇത്തിഹാദ് റെയിൽ. ഏകദേശം 70 ശതമാനത്തോളം പൂർത്തീകരണത്തിൽ എത്തി നിൽക്കുന്ന ഇത്തിഹാദ് റെയിൽവേ വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പ്രത്യേക ഇടനാഴിയും, അനിമൽ ക്രോസിങ്ങും, നോ ഹോൺ സോൺ, ബഫർ സോൺ മുതലായ എല്ലാ സൗകര്യങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് ഇത്തിഹാദ് റെയിലിന്‍റെ നിര്‍മ്മാണം. 1200 കി.മീ ദൈർഘ്യമുള്ള പദ്ധതി കടന്നുപോകുന്ന മേഖലകളിലെ നൂറുകണക്കിന് മരങ്ങളാണ് മാറ്റി നട്ടത്.

.........................................

സൗദി അറേബ്യയിൽ പോസ്റ്റ് ഓഫിസ്, പാഴ്സൽ - ഡെലിവറി മേഖലകളിൽ നൂറു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കിയതിനെത്തുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമായി. സ്വദേശികളെ ജോലിക്കു വയ്ക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൻ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ക്ലീനർ, ചരക്ക് കയറ്റൽ- ഇറക്കൽ എന്നിവ ഒഴികെ 14 തസ്തികകളിൽ 100% സ്വദേശിവൽക്കരണം നടപ്പാക്കി. സ്വദേശിവൽക്കരണം നടപ്പാക്കാൻ നൽകിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചിരുന്നു.

.........................................

ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ഇത് രണ്ടാം തവണയാണ് ഗൾഫ് മേഖലയിൽ സമ്മേളനം. ആഗോള വ്യാപാര വികസന ചർച്ചക്ക് യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പങ്കെടുക്കുന്ന മന്ത്രിതലയോഗമാണ് അടുത്ത വർഷം യു.എ.ഇയിൽ നടക്കുക. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.

.........................................

മുഖം സ്‌കാൻ ചെയ്ത് എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. യാത്രക്കാരന്റെ മുഖം സ്‌കാൻ ചെയ്ത് കംപ്യൂട്ടർ രേഖകൾ ഒത്തുനോക്കി നിമിഷങ്ങൾക്കകം യാത്രാനുമതി നൽകുന്നതാണ് സംവിധാനം.

.........................................

യുഎഇയിൽ പുതുവർഷപ്പിറവി പ്രമാണിച്ച് ജനുവരി ഒന്നിന് സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബാധകമായ അവധി ദിനങ്ങൾ സംബന്ധിച്ച് യുഎഇ ക്യാബിനറ്റ് കൈക്കൊണ്ട തീരുമാനം അനുസരിച്ചാണ് അവധി.

.........................................

സൗദിയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മൾട്ടിപ്പിൾ വിസയിലെത്തുന്നവർക്ക് ഒരു വർഷം വരെയാണ് വിസാ കാലാവധി. സൗദിയിൽ അടുത്തിടെ പ്രഖ്യാപിച്ച വ്യക്തിഗത വിസയിൽ രാജ്യത്തെത്തുന്ന വിദേശികൾക്കും, മറ്റു വിസകളിലെത്തുന്നവരെ പോലെ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരൻമാർക്ക് അവർക്കിഷ്ടമുളള വിദേശികളെ അതിഥികളായി രാജ്യത്തേക്ക് കൊണ്ട് വരുവാൻ അനുവാദം നൽകുന്നതാണ് വ്യക്തിഗത വിസ. സിങ്കിൾ വിസക്ക് 90 ദിവസവും, മൾട്ടിപ്പിൾ വിസക്ക് ഒരു വർഷവുമാണ് കാലാവധി.

.........................................

2026ൽ അടുത്ത ഫിഫ ലോകകപ്പ് നടക്കുന്ന കാനഡ, മെക്‌സിക്കോ,യുഎസ് എന്നീ മൂന്നു രാജ്യങ്ങൾക്കുമായി ഖത്തർ ലോകകപ്പ് ബാറ്റൺ കൈമാറി. അർജന്റീന- ഫ്രാൻസ് ഫൈനൽ മത്സരത്തിന് ശേഷം ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽതാനിയിൽ നിന്ന് കനേഡിയൻ ഗതാഗത മന്ത്രി ഒമർ അൽഘബ്ര, മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യോൻ ഡി ലുയിസ, യുഎന്നിലെ യുഎസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് എന്നിവർ ആതിഥേയത്വം ഏറ്റുവാങ്ങി. ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സന്നിഹിതനായിരുന്നു.

.........................................

Amal
Next Story
Share it