Begin typing your search...

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി.

......................................

ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ രാജ്യത്തിനുപുറത്തുപോകണമെന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒമാനിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. യു.എ.ഇ. യുടെ ഏറ്റവുമടുത്തുള്ള രാജ്യമെന്ന നിലയിലാണ് വിസ പുതുക്കാനായി സന്ദർശകർ ഒമാൻ തിരഞ്ഞെടുക്കുന്നത്. ചെലവുകുറഞ്ഞ് പോയിവരാമെന്നതിനാൽ ബസ് സർവീസ് തന്നെയാണ് ഭൂരിഭാഗംപേരും തിരഞ്ഞെടുക്കുന്നത്.

......................................

കുവൈത്തിൽ വിദേശികളിൽ നിന്ന് മരുന്നിന് ഫീസ് ഈടാക്കുവാൻ ഒരുങ്ങി കുവൈത്ത്. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ച് ദിനാറും മരുന്നിന് ഫീസ് ഈടാക്കാൻ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് അധികൃതർക്ക് നിർദ്ദേശം നൽകിയത്. നെരത്തെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നുകൾ സൗജന്യമായാണ് വിദേശികൾക്ക് നൽകിയിരുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നതിനായി അഞ്ച് ദിനാറും ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് ഫാർമസിയിൽ പത്ത് ദിനാറും ഫീസായി വിദേശികൾ നൽകേണ്ടിവരും. നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ദിനാറും ആശുപത്രികളിൽ പത്ത് ദിനാറുമാണ് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത്.

......................................

അബുദാബിയിൽ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് റജിസ്‌ട്രേഷൻ കാർഡ് നിർബന്ധമാക്കി. സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ ടാം പ്ലാറ്റ്‌ഫോമിലാണ് റജിസ്റ്റർ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ റജിസ്‌ട്രേഷൻ കാർഡ് ഉള്ളവരെ മാത്രമേ നിർമാണ മേഖലയിൽ എൻജിനീയറായി ജോലി ചെയ്യാൻ അനുവദിക്കൂ. നിർമാണ മേഖലയുടെ സേവന ഗുണനിലവാരവും സുരക്ഷയും പ്രഫഷനൽ മികവും ഉയർത്തുകയാണ് ലക്ഷ്യം. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ആർക്കിടെക്ചറൽ എൻജിനീയർമാരും റജിസ്റ്റർ ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റോ റജിസ്‌ട്രേഷൻ കാർഡോ ഉള്ളവർക്കു മാത്രമേ എൻജിനീയർ വീസ ലഭിക്കൂ. മറ്റു തസ്തികയിൽ ഉള്ളവർക്ക് എൻജിനീയറായി ജോലി ചെയ്യാൻ പാടില്ല. നിർമാണ മേഖലയിൽ 3 വർഷത്തെ പരിചയമുള്ളവർക്ക് പ്രാക്ടീസിങ് എൻജിനീയർ എന്നും അല്ലാത്തവർക്ക് ട്രെയ്‌നി എൻജിനീയർ എന്ന കാർഡുമാണ് ലഭിക്കുക.

......................................

കുവൈത്തിൽ നിയമവിരുദ്ധ മാർഗത്തിൽ എടുത്ത 1000 ഡ്രൈവിങ് ലൈസൻസുകൾ 40 ദിവസത്തിനിടെ പിൻവലിച്ചതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ദിവസേന ശരാശരി 23 ലൈസൻസ് വീതമാണ് പിടിച്ചെടുത്തത്. നിയമലംഘകരുടെ ലൈസൻസ് തിരിച്ചെടുക്കാനാവാത്ത വിധം റദ്ദാക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്ത 600 ദിനാർ ശമ്പളവും ബിരുദവും ഉള്ളവർക്കേ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ എന്നാണ് നിയമം. എന്നാൽ വ്യാജ രേഖകൾ സമർപ്പിച്ചും മറ്റും പലരും ലൈസൻസ് കരസ്ഥമാക്കിയതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് നിയമലംഘകർക്കെതിരെയുള്ള നടപടി കർശനമാക്കിയത്

......................................

പൊതുജനസേവനങ്ങളിൽ കൂടുതൽ മികവ് സൃഷ്ടിച്ച് ദുബായ് പോലീസ്. കൂടുതലും സ്മാർട്ട് സേവനങ്ങളിലൂടെയാണ് ജനങ്ങൾക്ക് പോലീസിന്റെ സഹായം ലഭിച്ചതെന്ന് കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം നടത്തിയ 10,87,411 സേവനങ്ങളിൽ 92.5 ശതമാനവും 'സ്മാർട്ട്' ആയാണ് നടത്തിയത്. 7.5 ശതമാനംമാത്രമാണ് ജനങ്ങളുമായി നേരിട്ട് ഇടപെടലുണ്ടായത്. 2020-ൽ 8,88,562 ഇടപാടുകൾ ജനങ്ങൾക്കായി പോലീസ് നടത്തി. എക്‌സലൻസ് ആൻഡ് പയനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽനടത്തിയ വാർഷികപരിശോധനയിലാണ് അധികൃതർ കണക്കുകൾ വിശദമാക്കിയത്.

......................................

Amal
Next Story
Share it