ഗൾഫ് ന്യൂസ്
ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും ഇന്നിറങ്ങും. ഇംഗ്ലണ്ടിനെതിരാളി അമേരിക്ക; നെര്‍ലന്‍ഡ്‌സ് ഇക്വഡോറിനെ നേരിടും ; വെയില്‍സിന് എതിരാളി ഇറാന്‍; ആതിഥേയരായ ഖത്തര്‍ സെനഗലിനെതിരെ
....................
യുഎഇയില്‍ വിദ്യാഭ്യാസത്തിനാണ്്് പ്രഥമ മുന്‍ഗണനയെന്ന് യുഎഇ പ്രസിഡന്റ് ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്‌കരണം, ശക്തമായ സമ്പദ്വ്യവസ്ഥ എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് യുഎഇ പ്രസിഡന്റ് ്
........................
യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍ വിക്ഷേപണം ഈ മാസം 30ലേക്കു മാറ്റിയതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍. നവംബര്‍ 28ല്‍നിന്ന് വിക്ഷേപണം മാറ്റിയത് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന്.
...............
മരുഭൂമിയെ ഹരിതാഭമാക്കാന്‍ അബുദാബിയില്‍ കണ്ടല്‍ക്കാടുകള്‍ തയ്യാറാകുന്നു ;10 ലക്ഷം കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കല്‍ ലക്ഷ്യമിട്ട്; യുഎഇയുടെ പ്രഖ്യാപിത നെറ്റ് സീറോ നയത്തിനു ആക്കം കൂട്ടുന്ന അബുദാബിയുടെ ഹരിതാഭ യജ്ഞം, സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ.
.......................................
ദുബായ് സൂപ്പര്‍ സെയില്‍ ആരംഭിച്ചു, ഉപഭോക്താക്കള്‍ക്കായി ഇന്നു മുതല്‍ മൂന്നുദിവസത്തേക്ക് 90% വരെ വിലക്കിഴിവില്‍ വമ്പന്‍ ഓഫറുകള്‍ ലഭ്യമാക്കുന്നത് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ്.
...............................
കര്‍ത്തവ്യബോധത്തിന്റെ ഉത്തമമാതൃകയുമായി ദുബൈ പോലീസ്. 99. 6 ശതമാനം അടിയന്തര കോളുകളോടും ദുബൈ പോലീസ് 10 സെക്കന്‍ഡിനുള്ളില്‍ പ്രതികരിക്കുന്നതായി റിപ്പോര്‍ട്ട്.
..........................
സൗദി അറേബ്യയില്‍ വാഹനം മറിഞ്ഞ് മൂന്നു മരണം. ബുധനാഴ്ച മദീനയിയുലുണ്ടായ അപകടത്തില്‍ മരിച്ചത് ജോര്‍ദാന്‍ സ്വദേശിയും മാതാവും ഭാര്യയും.
..................