Begin typing your search...

ഈജിപ്തിൽ ടിക് ടോക്ക് ഉപയോഗം വിലക്കി,സഹാദരനെ പെൺകുട്ടി കുത്തിക്കൊന്നു

ഈജിപ്തിൽ ടിക് ടോക്ക് ഉപയോഗം വിലക്കി,സഹാദരനെ പെൺകുട്ടി കുത്തിക്കൊന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കെയ്റോ : ഈജിപ്തില്‍ സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാദേശിക പത്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഗര്‍ബിയ ഗവര്‍ണറേറ്റിലെ അര്‍ദ് ജാഫര്‍ ഗ്രാമത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃദദേഹം കണ്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃദദേഹം കുത്തേറ്റു മരിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 40കാരനായ ഇയാളെ, സഹോദരി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി.

വര്‍ഷങ്ങളായി യുവാവിന്‍റെ സഹോദരിയുടെ മാനസിക നില തകരാറിലാണെന്നും ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ഇയാള്‍ സഹോദരിയെ വിലക്കിയിരുന്നതായും കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി സഹോദരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Krishnendhu
Next Story
Share it