Begin typing your search...

പുനലൂർ സ്വദേശിയായ യുവ അഭിഭാഷകൻ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

പുനലൂർ സ്വദേശിയായ യുവ അഭിഭാഷകൻ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഡാലസ് : യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫ് യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. ടെക്‌സസ് സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിനിൽ വച്ച് കാർ അപകടത്തിൽപെടുകയായിരുന്നു. 35 വയസ്സായിരുന്നു. ജസ്റ്റിൻ അവിവാഹിതനാണ്.

ഡാലസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്.ഡാലസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു ജസ്റ്റിൻ ജോസഫ്. ഡാലസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ടെത്തി മരണ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്കാരം പിന്നീട്.പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിലിന്റെയും, കൂടൽ സ്വദേശി ഷീല ജോസഫിന്റെയും മകനാണ്. സഹോദരി നഴ്‌സിങ് വിദ്യാർഥിനിയാണ്.

Anandakrishnan Rajeev
Next Story
Share it