Begin typing your search...
മലയാളി യുവാവ് ദുബായിൽ കുഴഞ്ഞ് വീണു മരിച്ചു

ദുബായ് : തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. 34 വയസ്സായിരുന്നു. ഇന്നലെ രാവിലെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം.
രണ്ടു മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോയ അജ്മൽ കനേഡിയൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. കബറടക്കം ഇന്ന് 10 ന് പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
Next Story