Begin typing your search...
നടി റോമയ്ക്ക് ഗോൾഡൻ വിസ

ദുബായ് ∙ നടി റോമക്ക് യുഎഇ ഗോൾഡൻ വീസ. ഇപ്പോൾ ബെംഗലൂരുവിൽ താമസിക്കുന്ന താരം യുഎഇയിൽ സ്ഥിരതാമസത്തിനൊരുങ്ങുകയാണ്. നേരത്തെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസ നേടിക്കൊടുത്ത ദുബായിലെ ഇസിഎച്ച് വഴിയാണ് റോമയ്ക്കും വീസ ലഭിച്ചത്.
ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം 10 വർഷത്തേയ്ക്കുള്ള വീസ ഏറ്റുവാങ്ങി. നോട്ട്ബുക്ക്, ലോലിപോപ്പ്, ചോക്ലേറ്റ്, ജൂലൈ, മിന്നാമിന്നിക്കൂട്ടം എന്നിവയിലുൾപ്പെടെ 25ലേറെ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള റോമ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.
Next Story