Begin typing your search...

അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി . ഫ്ലാറ്റിന്റെ / വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്‌ലർസ് താമസിക്കുന്നതിനും വിലക്കുണ്ട് . നിയമലംഘകർക്കെതിരെ പരിശോധന ഊർജിതമാക്കിയതായും നഗരസഭ അറിയിച്ചു . ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമ വിരുദ്ധമാണ് . ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങൾ ഉപയോഗിച്ചാൽ അപകടമുണ്ടാകും .

പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതും സാമൂഹിക , കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കും . ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത് . നിയമലംഘകരെ കണ്ടെത്താൻ ഈ വർഷം ഇതുവരെ നഗരസഭാ ഉദ്യോഗസ്ഥർ 19,837 പരിശോധന നടത്തി . എമിറേറ്റിലെ താമസക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി . കെട്ടിട ഉടമയുമായി സഹകരിച്ച് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും . ആദ്യ തവണ മുന്നറിയിപ്പ് നൽകും . നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തും .

മൂന്നാമതും നിയമം ലംഘിച്ചാൽ ജലവൈദ്യുതി ബന്ധം വിഛേദിക്കും.താമസക്കാർ , അവിവാഹിതർ , കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എമിറേറ്റിലെ നിയമങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചു . കൂടുതൽ പേരെ താമസിപ്പിക്കാൻ കെട്ടിടത്തിൽ രൂപമാറ്റം വരുത്തുന്നവർക്ക് എതിരെയും കടുത്ത നടപടിയുണ്ടാകും . നിയമലംഘനം കണ്ടെത്തിയാൽ 800 900 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു .

Krishnendhu
Next Story
Share it