Begin typing your search...
ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാര്‍ഗോ വിമാനത്തിനുള്ള താല്‍ക്കാലിക ലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി.

ഷിപ്പിംഗ് മേഖലയുടെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
വിമാനം പൂര്‍ണ്ണമായും ശുദ്ധമായ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും, കൂടാതെ പൂജ്യം എമിഷന്‍ ആയിരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.
Next Story