Begin typing your search...

ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് പാക് -ശ്രീലങ്കൻ പോരാട്ടം

ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് പാക് -ശ്രീലങ്കൻ പോരാട്ടം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7. 30 പാകിസ്ഥാൻ ശ്രീലങ്കൻ പോരാട്ടമായിരിക്കും. സൂപ്പർ ഫോറിൽ പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസത്തിൽ ആയിരിക്കും ശ്രീലങ്കയിറങ്ങുക. എന്നാൽ ഇന്ത്യയെയും ശ്രീലങ്കയെയുംമറികടന്ന ആത്മവിശ്വാസത്തിൽ പാകിസ്ഥാനും പോരിനിറങ്ങുമ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഏറ്റുമുട്ടാൻ ആവേശഭരിതരായി രണ്ടു രാജ്യവും കൊമ്പുകോർക്കുന്ന ദൃശ്യമായിരിക്കും ഇന്ന് കാണാൻ സാധിക്കുക. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നോണം ശ്രീലങ്ക അഫ്ഗാനിസ്ഥാനോട് ആദ്യതോൽവി നേരിട്ടെങ്കിലും, പിന്നീടിതുവരെ തോൽവിയെന്തെന്നറിയാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ബാറ്റിംഗിലും ബൗളിങ്ങിലും ഒരേപോലെ തിളങ്ങാൻ കരുത്തരായ ശ്രീലങ്കൻ താരങ്ങൾ ഇതുവരെ പ്രകടനം കാഴ്ചവെക്കുമ്പോൾ, ശ്രീലങ്കയോട് ഒരിക്കൽ തോറ്റതോഴിച്ചാൽ പാക്കിസ്ഥാനും പൊതുവേ കരുത്തുറ്റ പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സിലും, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും കാണാവുന്നതാണ്.

Krishnendhu
Next Story
Share it