Begin typing your search...

ഏഷ്യകപ്പിലെ കയ്യാങ്കളിയിൽ പാക് -അഫ്ഗാൻ താരങ്ങൾക്ക് പിഴ

ഏഷ്യകപ്പിലെ കയ്യാങ്കളിയിൽ പാക് -അഫ്ഗാൻ താരങ്ങൾക്ക് പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യകപ്പ് മത്സരങ്ങൾക്കിടയിൽ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തിയതിനെ തുടർന്ന് പാക് അഫ്ഗാൻ താരങ്ങൾക് ഐസിസിഐ പിഴ ചുമത്തി. അഫ്ഗാനിസ്ഥാൻ ബൗളർ ഫരീദ് മുഹമ്മദ് മാലിക്, പാക് താരം നസിം ഷാ എന്നിവരാണ് ലോക കപ്പ് മത്സരവേദിയിൽ അച്ചടക്ക ലംഘനം നടത്തിയത്. മാച്ചിന്റെ 25%ആയിരിക്കും ഇവർ പിഴയായി നൽകേണ്ടി വരിക.

അവസാന ഓവറിൽ രണ്ട് സിക്സറുകളോടേ 16 റൺസ് നേടിയ തന്റെ പുറത്താകൽ അഫ്ഘാൻ താരം മാലിക് ആഘോഷിച്ചതാണ് പാക് താരത്തെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ആസിഫ് മാലിക്കിന് നേരെ ബാറ്റ് ഉയർത്തുകയായിരുന്നു. അഫ്ഘാനിസ്ഥാൻ ബൗളർ ഫരീദ് അഹ്മദ്‌ മാലിക്കിനു നേരെ പാക് താരം ആസിഫ് അലിയുടെ ബാറ്റോങ്ങൽ കാണികൾക്കിടയിൽ അമർഷമുണ്ടാക്കുകയും തുടർന്ന് അഫ്ഗാൻ ആരാധകർ സ്റ്റേഡിയത്തിലെ സീറ്റുകൾ അടിച്ചുതകർക്കുകയായിരുന്നു. അച്ചടക്കലംഘനം നടത്തിയതിന് പിഴ കൂടാതെ ഓരോ ഡിമെറിറ്റ് പോയിന്റുകളും ഇവർക്ക് നൽകും.

Krishnendhu
Next Story
Share it