Begin typing your search...

ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്‌ജ് ; ഇനി പത്തുദിവസം നീണ്ടുനിൽക്കുന്ന സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായി

ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്‌ജ് ; ഇനി പത്തുദിവസം നീണ്ടുനിൽക്കുന്ന സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നീണ്ട എഴുപതു വർഷത്തെ ഭരണം പൂർത്തിയാക്കി തൊണ്ണൂറ്റിയാറാം വയസ്സിൽ വിടവാങ്ങിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായി.ബ്രിട്ടനിലെ ഭരണാധികാരിയുടെ മരണം നടന്ന നിമിഷങ്ങൾകുള്ളിതന്നെ ആരംഭിക്കുന്ന10 ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങ് ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്നാണ് അറിയപ്പെടുന്നത്. 1960 കൾക്ക് ശേഷം ആരംഭിച്ച ഈ ചടങ്ങ് അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാർഡിയൻ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2017ലാണ് ഈ ചടങ്ങുകളെക്കുറിച്ച് ലോകം അറിയുന്നത്. 2021ലും പൊളിറ്റിക്കൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.ദി ഗ്വാർഡിയൻ പറയുന്നതനുസരിച്ച് ലണ്ടൺബ്രിഡ്ജ് പദ്ധതിക്ക് ബൽമോറലിൽ തുടക്കമായി.

സ്കോട്ലാൻഡിലെ രാജ്ഞിയുടെ പ്രിയപ്പെട്ട വസതിയിൽ വച്ചുള്ള മരണം സംബന്ധിച്ച പദ്ധതിയുടെ ഭാഗത്തിന് ഓപ്പറേഷൻ യൂണികോൺ എന്ന രഹസ്യ നാമവും നൽകിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ പ്രോട്ടോകോൾ മരണാന്തര ചടങ്ങുകളുടെ വിശദ വിവരങ്ങൾ അടങ്ങിയ രേഖയാണ്. രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന ഈ പത്തുദിവസങ്ങളിൽ ബ്രിട്ടീഷ്‌പാർലമെൻറ് ചെരുകയില്ല, മാത്രമല്ല ചടങ്ങുകളുടെ ആദ്യദിവസത്തെ d+1 എന്നും അവസാനദിവസത്തെ d+10 എന്നുമാണ് പറയുന്നത്. ബ്രിട്ടനിലെ ഭരണാധികാരിയുടെ മരണം നടന്നവിവരം ആദ്യം അറിയിക്കുന്നത് പ്രധാനമന്ത്രിയെ ആയിരിക്കും ശേഷം എല്ലാ സംസ്ഥാനങ്ങളെയും, 38 കോമൺവെൽത്ത് രാജ്യങ്ങളെയും അറിയിക്കും.

ചാൾസ് രാജകുമാരൻ 14 മൻ ആയിരിക്കും ഇനി കോമൺവെൽത് രാജ്യങ്ങളുടെ രാജാവും രാഷ്ട്രത്തലവനും.രാജ്ഞിയുടെ മരണം നടന്ന് ഒരുദിവസത്തിനു ശേഷം സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ചുനടക്കുന്ന അക്സഷൻ കൗൺസിലിനു മുൻപിലായിരിക്കും ഇത് നടക്കുക.രാജ്ഞിയുടെ ശവശരീരം പാലസ് ഓഫ് ഹോളിറൂഡ് ലേക്ക് കൊണ്ടുപോകുവാൻ സാധ്യതയുണ്ട്.തുടർന്ന് വെസ്റ്റ്മിനിസ്റ്റർ ഹാളിൽ പ്രദർശനത്തിന് വെക്കും.

Krishnendhu
Next Story
Share it