Begin typing your search...

സെപ്റ്റംബർ മുതൽ ഗ്രീൻ വിസ പ്രാബല്യത്തിൽ - സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ ഇനി അഞ്ചുവർഷം യുഎഇയിൽ ജോലി ചെയ്തു താമസിക്കാം.

സെപ്റ്റംബർ മുതൽ ഗ്രീൻ വിസ പ്രാബല്യത്തിൽ - സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ ഇനി അഞ്ചുവർഷം യുഎഇയിൽ ജോലി ചെയ്തു താമസിക്കാം.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും സംരംഭകരെയും ഉന്നതവൈദഗ്ദമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുന്നതിനായി യുഎഇ നടപ്പിലാക്കിയ വിസ പരിഷ്കാരങ്ങളുടെ തുടർച്ചയാണ് ഗ്രീൻ വിസ. സ്പോൺസറോ തൊഴിലുടമയോ ആവശ്യമില്ലാതെ അഞ്ചുവർഷം വരെ യുഎഇയിൽ ജോലി ചെയ്യുവാനും താമസിക്കുവാനും സാധിക്കും എന്നതാണ് ഗ്രീൻ വിസയുടെ പ്രധാന ആകർഷണം.സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രീൻ നിസ അഞ്ചുവർഷത്തേക്കുള്ള റസിഡൻഷ്യൽ വിസ കൂടിയാണ്.

യുഎഇയിൽ പ്രവാസികൾക്ക് താമസിക്കുവാനും ജോലി ചെയ്യുവാനും, ടൂറിസത്തിനും ഏറ്റവും അധികം ഉപകരിക്കുന്ന വിസ പരിഷ്കാരങ്ങളാണ് ഇത്തവണനടപ്പിലാക്കിയിട്ടുള്ളത് .ഗോൾഡൻ വിസക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്കും ശേഷം വിദേശികൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന വിസയായിരിക്കും ഗ്രീൻവിസ.

ഗ്രീൻ വിസയുടെ ആനുകൂല്യങ്ങൾ!

ഗ്രീൻ വിസ ലഭിച്ച വ്യക്തിക്ക് അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാൻ സാധിക്കും. അതേസമയം 18 വയസ്സ് വരെയുള്ള ആൺകുട്ടികളെയും സ്പോൺസർ ചെയ്യാൻ സാധിക്കും. ഗ്രീൻ വിസ ഉടമയുടെ കുടുംബത്തിലെ എല്ലാ വ്യക്തികളുടെയും വിസ ഗ്രീൻവിസയുമായി സമന്വയിപ്പിച്ചിരിക്കും. ഈ വിസ റദ്ദാക്കപ്പെടുകയോ, കാലഹരണപ്പെടുകയോ ചെയ്ത ശേഷം ആറുമാസം വരെ യുഎഇയിൽ താമസിക്കാൻ സാധിക്കും.

എല്ലാ പ്രവാസികൾക്കും ഗ്രീൻ വിസ ലഭ്യമാവുകയില്ല. വിദഗ്ധ പ്രൊഫഷണലുകൾ,ഫ്രീ ലാൻസർമാർ സ്വയം തൊഴിൽ ചെയ്യുന്നവർ,നിക്ഷേപകർ അല്ലെങ്കിൽ പങ്കാളികൾ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് മാത്രമായിരിക്കും ഗ്രീൻ വിസ ലഭ്യമാവുക. അതേസമയം ജോലിയിൽ നിന്ന് വിരമിച്ച ശേഷം യുഎഇയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി അഞ്ചുവർഷത്തെ ഗ്രീൻ വിസ അനുവദിക്കും.

ഗ്രീൻ വിസ വഴി വിവിധ തൊഴിൽ മേഖലകളിൽ വൈദ്യമുള്ള ജീവനക്കാർക്ക് സ്പോൺസർ തൊഴിലുടമയും ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്തുകൊണ്ട് യുഎഇയിൽ താമസിക്കുവാനുള്ള അവസരം എളുപ്പമാവുകയാണ്. അതേസമയം, യുഎഇ തൊഴിൽമന്ത്രാലയം നിർണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴിൽ ലെവലുകളിൽ ഉൾക്കൊള്ളുന്ന ജോലികൾക്ക് മാത്രമാണ് ഇത് ലഭ്യമാവുക. ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉള്ള 15,000 ദിർഹത്തിൽ വേതനം കുറയാത്ത അപേക്ഷകർക്ക് മാത്രമാണ് ഈ വിസ ലഭ്യമാവുക.

കഴിഞ്ഞ രണ്ടു വർഷത്തെ വാർഷിക വരുമാനം 360000ദർഹത്തിൽ കുറയാതെയുള്ള ഫ്രീലാൻസ് പെർമിറ്റ് നേടുന്നവർക്കും,സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഈ വിസ ലഭിക്കും. അതേസമയം യുഎഇ താമസകാലത്ത് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നവർക്കും വിദ്യാഭ്യാസ യോഗ്യത ബിരുദമോ സ്പെഷ്യലൈസ്ഡ് ഡിപ്ലോമയോ ഉള്ളവർക്കും ഗ്രീൻ വിസ ലഭ്യമാകും.

യുഎഇയിൽ നിക്ഷേപകർ ആയിട്ടുള്ള വർക്കും വാണിജ്യ പ്രവർത്തനങ്ങൾ സ്ഥാപിക്കുവാനോ അതിൽ പങ്കാളികളാകുവാനോ ആഗ്രഹിക്കുന്നവർക്കുമായി മുൻപ് രണ്ടു വർഷത്തേക്ക് അനുവദിച്ചിരുന്ന പെർമിറ്റ് ആണ് അഞ്ചുവർഷത്തേക്കായി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. നിക്ഷേപം സംബന്ധിച്ച തെളിവുകൾ സമർപ്പിക്കേണ്ടത് അനിവാര്യമാണ്.നിക്ഷേപകരുടെ മൊത്തം മൂലധനവും ഇതിനുവേണ്ടി കണക്കാക്കും.



യുഎഇയിൽ നിക്ഷേപകർ ആയിട്ടുള്ള വർക്കും വാണിജ്യ പ്രവർത്തനങ്ങൾ സ്ഥാപിക്കുവാനോ അതിൽ പങ്കാളികളാകുവാനോ ആഗ്രഹിക്കുന്നവർക്കുമായി മുൻപ് രണ്ടു വർഷത്തേക്ക് അനുവദിച്ചിരുന്ന പെർമിറ്റ് ആണ് അഞ്ചുവർഷത്തേക്കായി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. നിക്ഷേപം സംബന്ധിച്ച തെളിവുകൾ സമർപ്പിക്കേണ്ടത് അനിവാര്യമാണ്.നിക്ഷേപകരുടെ മൊത്തം മൂലധനവും ഇതിനുവേണ്ടി കണക്കാക്കും.

Krishnendhu
Next Story
Share it