Begin typing your search...

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ "കാരുണ്യ ഭവനം പദ്ധതിയും ;മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ കാരുണ്യ ഭവനം പദ്ധതിയും ;മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ "കാരുണ്യ ഭവനം പദ്ധതിയും" WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന് 5 പി.എം ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ആഗസ്റ് രണ്ട് മുതൽ അഞ്ചു വരെയുള്ള ദിനങ്ങളിൽ തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, വിവിധ രാജ്യങ്ങളിലെ WMC പ്രൊവിൻസുകളിൽ നിന്നും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുക്കും.

WMC മിഡിൽ ഈസ്റ്റ് റീജിയൺ കാരുണ്യ ഭവനം പദ്ധതി

സുദീർഘ കാലം വേൾഡ് മലയാളി കൗൺസിലിന് ഗ്ലോബൽ തലത്തിൽ നേതൃത്വം നൽകിയ ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ നടപ്പാക്കുന്ന "കാരുണ്യ ഭവനം പദ്ധതി" പ്രകാരം പൂർത്തീകരിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനം ഗ്ലോബൽ കോൺഫറൻസിൽ മുഖ്യമന്ത്രി നിർവഹിയ്ക്കും.

പൊതു സമൂഹത്തിൽ ഒട്ടനവധി ജീവകാരുണ്യ സംരംഭങ്ങൾക്ക് ജീവിതാന്ത്യംവരെ നേതൃത്വം നൽകിയ WMC മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹീം ഹാജി സ്മരണാർത്ഥം നടപ്പാക്കുന്ന "കാരുണ്യ ഭവനം പദ്ധതിയ്ക്ക് 50 ലക്ഷം രൂപയുടെ സഹായമാണ് ആദ്യഘട്ടത്തിൽ WMC മിഡിൽ ഈസ്റ്റ് റീജിയണിലെ അഞ്ചു പ്രൊവിൻസുകൾ (ദുബായ്, ഷാർജാ, ഉമ്മുൽ ഖുവൈൻ, അജ്‌മാൻ, ഫുജൈറ) സമാഹരിച്ച്, കേരളത്തിലെ അഞ്ചു ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്ക്‌ ഭവനം നിർമ്മിച്ച് നൽകുന്നത്. കാരുണ്യ ഭവനം പദ്ധതി പ്രകാരം 50 വീടുകൾ കേരളത്തിൽ നിർമ്മിച്ചു നൽകുന്നതിന് വിവിധ റീജിയണുകളിലെ പ്രൊവിൻസുകൾ നേതൃത്വം നൽകും.

ഗൾഫാർ മുഹമ്മദലിയ്ക്ക് ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ്

വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ പ്രശസ്തമായ സേവനം അനുഷ്ഠിയ്ക്കുന്ന ഗൾഫാർ മുഹമ്മദലിയ്ക്ക് ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ആരംഭിയ്ക്കുന്ന “ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ പ്രധമ അവാർഡ്” നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.

പ്രഭാ വർമ്മയ്ക്ക് സാഹിത്യ പുരസ്‌കാരം

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനുമായ പ്രഭാ വർമ്മയ്ക്ക് "സാഹിത്യ പുരസ്‌കാരം" നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.

വിജ്ഞാന മൂലധനം ശക്തമാക്കാൻ കേരള സർക്കാരിനൊപ്പം വേൾഡ് മലയാളി കൗൺസിൽ

കേരളത്തിൻ്റെ വിജ്ഞാന മൂലധനം ശക്തമാക്കാൻ കേരളാ സർക്കാർ സംരംഭമായ കേരളാ നോളജ് എക്കണോമി മിഷനും (KKEM), കേരളാ ഡെവലപ്മെൻ്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (K-DISC) ഗ്ലോബൽ തലത്തിൽ സഹകരിച്ചു പ്രവർത്തിയ്ക്കുവാൻ കേരളാ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാ പത്രം ഒപ്പുവെച്ച ഏക സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.

കേരളത്തിൻ്റെ സർവ്വതോൻമുഖ വികസനത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഒട്ടേറെ പദ്ധതികൾക്ക് ഗ്ലോബൽ കോൺഫറൻസിൽ രൂപം നൽകുമെന്നും, മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും ഇരുന്നൂറ് പ്രതിനിധികൾ ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, WMC മിഡിൽ ഈസ്റ്റ് റീജിയൺ ഭാരവാഹികളായ ഷൈൻ ചന്ദ്രസേനൻ (പ്രസിഡണ്ട്), ഡോ. ജെറോ വർഗീസ് (സെക്രട്ടറി), മനോജ് മാത്യു (ട്രഷറാർ), രാജേഷ് പിള്ള (ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), ഡയസ് ഇടിക്കുള (മീഡിയ കോർഡിനേറ്റർ), ജിതിൻ അരവിന്ദാക്ഷൻ (President, WMC Middle East Region Youth Forum), ബാവാ റേച്ചൽ (President, WMC Middle East Region Women's Forum) എന്നിവർ അറിയിച്ചു.

WEB DESK
Next Story
Share it