Begin typing your search...

മാ​ർ ജോ​സ​ഫ്​ പെ​രു​ന്തോ​ട്ട​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

മാ​ർ ജോ​സ​ഫ്​ പെ​രു​ന്തോ​ട്ട​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ്​ പെ​രു​ന്തോ​ട്ട​ത്തി​ന്​ സ്വീ​ക​ര​ണം ന​ൽ​കി യു.​എ.​ഇ​യി​ലെ ച​ങ്ങ​നാ​ശ്ശേ​രി പ്ര​വാ​സി അ​പോ​സ്റ്റ​ലേ​റ്റ്. അ​ജ്​​മാ​ൻ റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു.​എ.​ഇ​യി​ലെ ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ 50 ഗാ​യ​ക​ർ ചേ​ർ​ന്ന്​ ച​ട​ങ്ങി​ൽ മം​ഗ​ള​ഗാ​നം ഒ​രു​ക്കി. എ​ട​ത്വ മ​രി​യാ​പു​രം സ്വ​ദേ​ശി ടോ​ജോ മോ​ൻ ജോ​സ​ഫ്​ ര​ച​ന​യും കൈ​ന​ക​രി സ്വ​ദേ​ശി വി​ൻ​സ​ൺ ക​ണി​ച്ചേ​രി​ൽ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച മം​ഗ​ള​ഗാ​നം അ​നീ​ഷ്​ പ​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ഗാ​ന​മേ​ള, നാ​ട​കം, കോ​മ​ഡി സ്കി​റ്റ്, ഗ്രൂ​പ്ഡാ​ൻ​സ്​ തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത മു​ൻ മെ​ത്രാ​പ്പോ​ലി​ത്ത ജോ​സ​ഫ്​ പൗ​വ​ത്തി​ലി​ന്റെ സ്മ​ര​ണാ​ർ​ഥം ന​ൽ​കി​യ പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​ന്​ ജോ​ർ​ജ്​ തോ​മ​സ്​ മീ​ന​ത്തേ​ക്കോ​ണി​ൽ ഫു​ജൈ​റ, ബി​ജു മാ​ത്യു മ​ട്ടാ​ഞ്ചേ​രി അ​ബൂ​ദ​ബി എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. അ​തു​ല്യ പ്ര​തി​ഭ അ​വാ​ർ​ഡി​ന്​ ജോ ​കാ​വാ​ലം ഷാ​ർ​ജ അ​ർ​ഹ​നാ​യി. ജോ​സ​ഫ്​ പെ​രു​ന്തോ​ട്ടം പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ച​ങ്ങ​നാ​ശ്ശേ​രി പ്ര​വാ​സി അ​പോ​സ്റ്റ​ലേ​റ്റ് യു.​എ.​ഇ ചാ​പ്റ്റ​റി​ന്റെ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ജോ​സ​ഫ്​ പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം​ചെ​യ്തു. യു.​എ.​ഇ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ ബി​ജു മാ​ത്യു മ​ട്ടാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ർ​ജ്​ മീ​ന​ത്തേ​ക്കോ​ണി​ൽ സ്വാ​ഗ​ത​വും തോ​മ​സ്​ പ​റ​മ്പ​ത്ത്​ ന​ന്ദി​യും പ​റ​ഞ്ഞു.

WEB DESK
Next Story
Share it