Begin typing your search...

ഒമാൻ തൊഴില്‍ മന്ത്രിയുമായി വി.മുരളീധരൻ ചർച്ച നടത്തി; ദ്വിദിന സന്ദർശനം പൂർത്തിയാക്കി മന്ത്രി മടങ്ങി

ഒമാൻ തൊഴില്‍ മന്ത്രിയുമായി വി.മുരളീധരൻ ചർച്ച നടത്തി; ദ്വിദിന സന്ദർശനം പൂർത്തിയാക്കി മന്ത്രി മടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബുഐവിനുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഒമാനിലെ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്നതടക്കം വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽഹർത്തിയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ടച നടത്തി. മസ്ക്കറ്റിൽ അൽ തസ്നിം തൊഴിലാളി ക്യാംപ് സന്ദർശിച്ച മന്ത്രി ഇന്ത്യൻ തൊഴിലാളി സമൂഹവുമായും സംവദിച്ചു.

'ഇന്ത്യ ഓണ്‍ കാന്‍വാസ്' എന്ന പേരില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.രാജാരവി വർമയുടേത് അടക്കം നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ ഇരുപത് ചിത്രങ്ങളാണ് ദേശീയ മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യ-ഒമാൻ ചരിത്രം ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പര 'മാണ്ഡ്‍വിയിൽ നിന്ന് മസ്‍കറ്റ് വരെ'യുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.

മസ്ക്കറ്റിലെ ഹിന്ദു കമ്യൂണിറ്റി സെന്‍റർ കോംപ്ലക്സിന്‍റെ ഉദ്ഘാടനവും വി.മുരളീധരൻ നിർവഹിച്ചു. ചരിത്ര പ്രസിദ്ധമായ സുൽത്താൻ ഖാബൂസ് ഗ്രാന്‍ഡ് മോസ്ക്കിലും ശിവക്ഷേത്രത്തിലും നേരത്തെ വി. മുരളീധരൻ സന്ദർശനം നടത്തിയിരുന്നു.

WEB DESK
Next Story
Share it