Begin typing your search...

ലുലു കുവൈത്തത് അങ്കണത്തിൽ വടംവലി മഹോത്സവം അരങ്ങേറി

ലുലു കുവൈത്തത് അങ്കണത്തിൽ വടംവലി മഹോത്സവം അരങ്ങേറി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സയീദ് ബിൻ തഹ്‌നൂൻ അൽ നഹ്യാന്റെ രക്ഷാകർത്തത്തിലും, സാന്നിധ്യത്തിലും, അൽഐൻ ലുലു കുവൈത്താ ത്ത് അങ്കണത്തിൽ ഐൻ അൽ ഐൻ അമിറ്റി ക്ളബ്ബ് സംഘടിപ്പിച്ച ഇന്റർനാഷണൽ വടംവലി മഹോത്സവം 2023 അരങ്ങേറി. യു ഏ ഈ ൽ നിന്നുള്ള പ്രമുഖ ടീമുകൾക്കൊപ്പം കേരളത്തിൽ നിന്നുള്ള ഇരുപതോളം മുൻനിരതാരങ്ങളും കുവൈറ്റ്, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 18 ടീമുകൾ പങ്കെടുത്ത ആവേശോജ്വലമായ മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മൂവ്വായിരത്തിനു മുകളിലുള്ള കാണികൾക്ക് നേരിട്ടും പതിനേഴായിരത്തോളം പേർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയ മത്സരക്കാഴ്ചയൊരുക്കുവാനും വടംവലി മഹോത്സവം 2023 നു കഴിഞ്ഞു എന്നത് ഐൻ അൽ ഐൻ അമിറ്റി ക്ലബ്ബിന്റെ ഒത്തൊരുമയുടെ അഭിനന്ദനമര്ഹിക്കുന്ന സംഘടനാമികവ് തന്നെയാണ്. കേരളത്തിലെ വടംവലി വേദികളിൽ സജീവ ശബ്ദ സാന്നിധ്യമായ ശ്രീ. സന്തോഷ് പെരുമ്പാവൂരിന്റെ മത്സരാവേശം പകർന്ന ശബ്ദ സഞ്ചയത്തിലൂടെ പകർന്നാടിയ മത്സരങ്ങൾ കാണികൾക്ക് മത്സരാവേശം പകരുന്ന ഒന്നായി മാറി.

സന്ധികളെയും പേശികളെയും ചലിപ്പിക്കുകയും ശരീരത്തെ ശക്തിപ്പെടുത്തുകയും യുവാക്കളിൽ നിശ്ചയദാർഢ്യത്തിന്റെയും സഹിഷ്ണുതയുടെയും വിജയാന്വേഷണത്തിന്റെയും മനോഭാവം വളർത്തിയെടുക്കുകയും ചെയ്യുന്ന കായികയിനമാണ് വടംവലി എന്ന് ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സയീദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. കേരളത്തിന്റെ തനത് ശൈലിയിലുള്ള നെറ്റിപ്പട്ടം നൽകി ഐൻ അൽ ഐൻ അമിറ്റി ക്ലബ്ബ് ഭാരവാഹികൾ അദ്ദേഹത്തെ ആദരിച്ചു. മണിക്കൂറുകൾ നീണ്ട ആവേശത്തിന്റെ അലമാലകൾ തീർത്ത മത്സരത്തിൽ ഫ്രണ്ട് ഓഫ് രെജീഷ് കുവൈത്ത് ടീം ചാമ്പ്യൻഷിപ്പ് കിരീടം കരസ്ഥമാക്കി. ജിംഖാന യു എ ഇ - ബി ടീമും പാസോടെക് എ ടീമും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫ്രണ്ട്‌സ് ഓഫ് രജീഷ് കുവൈറ്റ്‌ ടീമിന് വേണ്ടി കേരളത്തിൽ നിന്നുവന്നു മത്സരിച്ച നിധിൻ കുട്ടനാണ് മാന് ഓഫ് ദി ടൂർണമെന്റിന് അർഹനായത്. അൽ ഐനിലെ വിവിധ സംഘടനകൾക്കൊപ്പം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിജയികൾക്ക് ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സയീദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ ട്രോഫികൾ വിതരണം ചെയ്തു.

WEB DESK
Next Story
Share it