Begin typing your search...
ഉഷാ ചന്ദ്രന്റെ "വീഞ്ഞുകളുടെ ഈറ്റില്ലം" പ്രകാശനം ചെയ്തു

ഉഷാചന്ദ്രന്റെ ഏഴാമത്തെ പുസ്തകമായ യാത്രാവിവരണം "വീഞ്ഞുകളുടെ ഈറ്റില്ലം" ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരിയും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, ലോക കേരളസഭ അംഗവുമായ സർഗ്ഗാറോയിയിൽ നിന്ന് ഷീലാപോൾ പുസ്തകം ഏറ്റുവാങ്ങി. ചിരന്തന പ്രസിഡണ്ട്, പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വെള്ളിയോടൻ പുസ്തകം പരിചയം നടത്തി. ഗീതാമോഹൻ, അമ്മാർ കീഴുപറമ്പ്,, സ്മിതാ പ്രമോദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
Next Story