Begin typing your search...

യൂസേഴ്സ് ഫീ പിൻവലിക്കണം ; ആവശ്യം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി

യൂസേഴ്സ് ഫീ പിൻവലിക്കണം ; ആവശ്യം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെൻറ്​ ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ 506 രൂ​പ​യു​ടെ യൂ​സേ​ഴ്​​സ്​ ഫീ​യാ​ണ് 770 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​യാ​ത്രി​ക​ർ​ക്കു​ള്ള യൂ​സേ​ഴ്​​സ്​ ഫീ 1,069 ​രൂ​പ​യി​ൽ​നി​ന്ന് 1,540 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലും യൂ​സേ​ഴ്​​സ്​ ഫീ ​കു​ത്ത​നെ ഉ​യ​രും. മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് വ​ൻ​തി​രി​ച്ച​ടി​യാ​ണ് യൂ​സേ​ഴ്​​സ്​ ഫീ ​വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഈ ​തീ​രു​മാ​നം. ഇ​തോ​ടെ വി​മാ​ന​ടി​ക്ക​റ്റു​ക​ൾ​ക്ക് വി​ല വ​ർ​ധി​ക്കു​ക​യും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക​ൾ​ക്ക് ചെ​ല​വേ​റു​ക​യും ചെ​യ്യും.

സീ​സ​ൺ സ​മ​യ​ത്ത്​ വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് തോ​ന്നു​ന്ന പോ​ലെ ഉ​യ​ർ​ത്തി വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ന് പു​റ​മെ​യാ​ണ് ഈ ​ഭാ​ര​വും പ്ര​വാ​സി​ക​ളു​ടെ മേ​ൽ വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ച്ചു അ​ദാ​നി ഗ്രൂ​പ്പി​ന് വി​റ്റ​തി​നു​ശേ​ഷം, യാ​ത്ര​ക്കാ​രെ പി​ഴി​ഞ്ഞ്​ കാ​ശു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് വ​ലി​യ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പാ​ർ​ക്കി​ങ് ഫീ ​മു​ത​ൽ യൂ​സേ​ഴ്​​സ്​ ഫീ ​വ​രെ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ദാ​നി ഗ്രൂ​പ് ഇ​ങ്ങ​നെ യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്ന​തി​ന് മോ​ദി സ​ർ​ക്കാ​ർ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്. അ​ദാ​നി ഗ്രൂ​പ്പി​​ന്റെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും പ്ര​ക്ഷോ​ഭ​വും പ്ര​വാ​സ ലോ​ക​ത്തു​നി​ന്നും ഉ​യ​രേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

WEB DESK
Next Story
Share it