Begin typing your search...

കേന്ദ്രമന്ത്രി വി. മുരളീധരൻ കെനിയയിൽ

കേന്ദ്രമന്ത്രി വി. മുരളീധരൻ കെനിയയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെനിയ റിപ്പബ്ലിക്കിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് ശ്രീ.റിഗതി ഗചഗുവയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ചും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തന്നതിനേക്കുറിച്ചുമുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ ആശംസകൾ കേന്ദ്രമന്ത്രി അദ്ദേഹത്തെ അറിയിച്ചു.

നെയ്റോബി സർവകലാശാലയിലും വി. മുരളീധരൻ സന്ദർശനം നടത്തി. ഇന്ത്യയിൽ പഠനം പൂർത്തിയാക്കി മടങ്ങിയ വിദ്യാർഥിസംഘവുമായി മന്ത്രി സംവദിച്ചു. സർവകലാശാലയിലെ മഹാത്മഗാന്ധി ലൈബ്രറിയിലും വി. മുരളീധരൻ സന്ദർശനം നടത്തി. ടാൻസാനിയൻ സന്ദർശനം പൂർത്തിയാക്കിയാണ് വി. മുരളീധരൻ കെനിയയിൽ എത്തിയത്. ഒന്നാം ലോകമഹായുദ്ധസമയത്ത് കിഴക്കൻ ആഫ്രിക്കയിലെ ഇന്ത്യൻ സൈനികരുടെ പങ്കിനെക്കുറിച്ചുള്ള പ്രദർശനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ പ്രവാസികളുമായും കേന്ദ്രമന്ത്രി സംവദിക്കും.

WEB DESK
Next Story
Share it