Begin typing your search...

ഒടുവിൽ മകനേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ച് ഉമ്മർ; പ്രതീക്ഷയോടെ കുടുംബം

ഒടുവിൽ മകനേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ച് ഉമ്മർ; പ്രതീക്ഷയോടെ കുടുംബം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്ന മകനേയും കൊണ്ട് ഉമ്മർ ഒടുവിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. മകൻ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നതും കാത്ത് കുടുംബവും കാത്തിരിപ്പിലാണ്. ഇ​നി നാ​ട്ടി​ലെ തു​ട​ര്‍ചി​കി​ത്സ​യാ​ണ് ഈ ​പി​താ​വി​ന്‍റെ ഒടുവിലത്തെ പ്ര​തീ​ക്ഷ​. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റാ​ന്‍ പ്ര​വാ​സി​യാ​യ പി​താ​വി​ന് ഒ​രു കൈ​ത്താ​ങ്ങാ​യാ​ണ് മ​ല​പ്പു​റം കൂ​രാ​ട് കു​മ്മാ​ളി വീ​ട്ടി​ല്‍ ഉ​മ്മ​റി​ന്റെ മ​ക​ന്‍ ഷി​ഫി​ന്‍ പ്ര​വാ​സ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​ല്‍ഐ​നി​ലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ജോ​ലി​ക്കു ക​യ​റി​യ യു​വാ​വി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ക്കു​ന്ന​ത് 2022 മാ​ര്‍ച്ച് 26ന് ​ന​ട​ന്ന ഒ​ര​പ​ക​ട​മാ​ണ്. ബ​ഖാ​ല​യി​ൽ നി​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളി​ല്‍ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ഈ 22​കാ​ര​നെ സ്വ​ദേ​ശി ഓ​ടി​ച്ച കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ടം വ​രു​ത്തി​യ കാ​ര്‍ നി​ര്‍ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. ​പൊ​ലീ​സ്​ ഷി​ഫി​നെ അ​ല്‍ ഐ​നി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ത​ല​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

ഏ​ക മ​ക​ന്‍റെ ദാ​രു​ണ​മാ​യ അ​പ​ക​ട​ വി​വ​ര​മ​റി​ഞ്ഞ പി​താ​വ് സൗ​ദി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച്​ അ​ല്‍ഐ​നി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ന്നെ​ത്തി. ചി​കി​ത്സ കാ​ലാ​വ​ധി നീ​ണ്ടു​പോ​യ​തോ​ടെ ഷി​ഫി​ന്‍ ജോ​ലി​ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ള്‍ പി​താ​വി​ന് യു.​എ.​ഇ​യി​ല്‍ ത​ങ്ങാ​ന്‍ വി​സ​യെ​ടു​ത്ത് ന​ല്‍കി. പ്രി​യ മ​ക​ന്‍റെ ക​ണ്ണോ കാ​ലോ ഒ​ന്നി​ള​കു​ന്ന​തു കാ​ണാ​ന്‍ പി​താ​വ് ഒ​ന്ന​ര വ​ര്‍ഷ​ത്തോ​ളം വെ​ന്‍റി​ലേ​റ്റ​റി​ന് പു​റ​ത്ത് കാ​വ​ലി​രു​ന്നു.ര​ണ്ടാ​ഴ്ച​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം അ​ല്‍ ഐ​നി​ലെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍നി​ന്നും അ​ല്‍ ഐ​നി​ലെ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​ച്ചോ​റി​നേ​റ്റ പ​രി​ക്കു​മൂ​ലം യു​വാ​വി​ന്‍റെ പ​ത്തോ​ളം അ​വ​യ​വ​ങ്ങ​ള്‍ക്ക് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത ന​ഷ്ട​പ്പെ​ട്ട​താ​യി വൈ​ദ്യ​ശാ​സ്ത്രം വി​ധി​യെ​ഴു​തി. ഇ​തോ​ടെ അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെവെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പ്രി​യ​പ്പെ​ട്ട​വ​രു​ടെ പ്രാ​ര്‍ഥ​ന​യും ഇ​വി​ട​ത്തെ ചി​കി​ത്സ​യു​ടെ​യും ഫ​ല​മെ​ന്നോ​ണം ഷി​ഫി​ന്‍ ശി​ര​സ്സ് ഇ​ള​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ തു​ട​ര്‍ചി​കി​ത്സ​ക്ക് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള അ​വ​സ​രം ഒ​രു​ക്കി. ഇ​തി​നാ​യി സ്ട്രെ​ച്ച​ര്‍ സൗ​ക​ര്യ​മു​ള്ള വി​മാ​ന​ത്തി​നാ​യി കാ​ത്തി​രു​ന്നു. സൗ​ക​ര്യം കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് എ​ങ്കി​ലും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്ട്രെ​ച്ച​ര്‍ സൗ​ക​ര്യ​മു​ള്ള വി​മാ​ന​ങ്ങ​ളി​റ​ങ്ങാ​ത്ത​തി​നാ​ല്‍ യാ​ത്ര കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ന​ഴ്സി​ന്‍റെ​യും പി​താ​വി​ന്‍റെ​യും സ​ഹാ​യ​ത്താ​ല്‍ സ്ട്രെ​ച്ച​റി​ല്‍ ഷി​ഫി​ന്‍ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി.കു​ടും​ബ​ത്തി​ന്‍റെ മെ​ച്ച​പ്പെ​ട്ട ജീ​വി​തം ല​ക്ഷ്യം വെ​ച്ച് പ്ര​വാ​സ ലോ​ക​ത്തെ​ത്തി​യ ഷി​ഫി​ന്‍ ആ​ദ്യ​മാ​യി നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ക​യാ​യി​രു​ന്നു.

WEB DESK
Next Story
Share it