Begin typing your search...

ഉമ-ലുലു പൊന്നോണം ഒക്ടോബർ 13 ന്

ഉമ-ലുലു പൊന്നോണം ഒക്ടോബർ 13 ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ യിലെ എട്ട് സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഈ മാസം 13 ന് നടത്തും.രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ ലിഷർ ലാൻഡിലാണ് ആഘോഷം.

പൂക്കള മത്സരം,കലാപരിപാടികൾ, ഓണസദ്യ, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 6.30ന് കെ എസ് പ്രസാദിന്റെ സംവിധാനത്തിൽ മിമിക്സ്-സംഗീത ഷോ അരങ്ങേറും. ഗായകരായ നിത്യ മാമൻ, വിവേകാനന്ദൻ,നിസാം,വൈഗ,ഫർഹാൻ നവാസ് മിമിക്സ് കലാകാരൻ അരുൺ ഗിന്നസ് സ്റ്റാൻഡ് -അപ്പ് കൊമേഡിയൻ റെജി രാമപുരം എന്നിവർ ഷോയിൽ പരിപാടികൾ അവതരിപ്പിക്കുമെന്ന് ഉമ- ലുലു പൊന്നോണം ജനറൽ കൺവീനർ ടി ടി യേശുദാസ്, ജോയിന്റ് കൺവീനർ ജയരാജ് പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലായിരത്തോളം പേർ ഓണാഘോഷത്തിൽ പങ്കെടുക്കും.മിമിക്സ്-സംഗീത ഷോ കാണുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ബ്രോഷർ ജനറൽ കൺവീനർ ടി ടി യേശുദാസ് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ കെ പി തമ്പാന് നൽകി പ്രകാശനം ചെയ്തു.

ഉമയുമായി സഹകരിച്ച് തുടർച്ചയായ പതിമൂന്നാം വർഷമാണ് ഓണാഘോഷം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് റീജിയണൽ ഡയറക്ടർ കെ പി തമ്പാൻ പറഞ്ഞു. മികവുറ്റ സംഘാടനമാണ് ഉമയുടേതെന്നും വരും വർഷങ്ങളിലും ഉമയുമായി സഹകരിക്കുമെന്നും കെ പി തമ്പാൻ വ്യക്തമാക്കി. വിവിധ സംഘടനകളുടെ ഐക്യവേദി എന്ന നിലയിൽ 26 മത്തെ വർഷമാണ് ഉമ ഓണാഘോഷം നടത്തുന്നത്.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഭാവന ആർട്സ് സൊസൈറ്റി,ഓർമ,കൈരളി കലാ കേന്ദ്രം,പ്രിയദർശിനി,എലൈറ്റ് ആർട്സ് ക്ലബ്,ഇന്ത്യൻ ആർട്സ് സൊസൈറ്റി,അമൃതം,ഇന്ത്യൻ റിലീഫ് കമ്മിറ്റി എന്നീ സംഘടനകളാണ് ഉമയിൽ ഉള്ളത്.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് ഓപ്പറേഷൻസ് മാനേജർ വി സി സലിം,ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരായ ഫദലു, സക്കീർ,വിവിധ സംഘടനാ ഭാരവാഹികളായ കെ കെ നാസർ,കരിം വെങ്കിടങ്ങ്,ഖാലിദ് തൊയക്കാവ്,ജയപ്രകാശ്,അജിത്,കലാധർ ദാസ്,അശോക് പിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

WEB DESK
Next Story
Share it