എംഎസ്എസ് യുഎഇ ഫെസ്റ്റ് ഡിസംബർ 3 ന് ദുബായിൽ
യുഎഇയുടെ 52-ാം ദേശീയ ദിനത്തോടനുബന്ധിച്ച് മോഡൽ സർവീസ് സൊസൈറ്റി(എംഎസ് എസ്) എല്ലാ എമിറേറ്റുകളിലെയും 52 സ്കൂളുകളിലെ മൽസരാർത്ഥികള്‍ പങ്കെടുക്കുന്ന യുഎഇ ഫെസ്റ്റ് 2023 നടത്തും. റേഡിയോ കേരളം 1476 എഎം ഒഫിഷ്യൽ റേഡിയോ പാർട്ണറായ പരിപാടി ഡിസംബർ 3 ന് രാവിലെ 10 മുതൽ രാത്രി 8 വരെ ദുബായ് മുഹൈസീനയിലെ ഗൾഫ് മോഡൽ സ്കൂളിലാണ് നടക്കുക.
കെജി 1 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾ മത്സരത്തില്‍ പങ്കെടുക്കും. എട്ടാം തരം മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇന്റർ സ്കൂൾ ക്വിസ് മത്സരവും ശാസ്ത്ര പ്രദർശനവും ഉണ്ടായിരിക്കും. കൂടാതെ വനിതാ വിഭാഗം ഹെന്ന, കുക്കറി മൽസരങ്ങളും നടത്തും. ഇന്റർ സ്കൂൾ ക്വിസ് പ്രോഗ്രാമിൽ പ്രാഥമിക റൗണ്ടിൽ വിജയിച്ച മൽസരാർത്ഥികൾ ഫൈനൽ റൗണ്ടിൽ തത്സമയ പരിപാടിയിൽ പങ്കെടുക്കും. ഈ വർഷം 1300 മൽസരാർത്ഥികള്‍
കളറിങ്, പെൻസിൽ ഡ്രോയിങ്, പ്രസംഗ മത്സരം, ഖുർആൻ പാരായണം, മോണോ ആക്ട്, ദേശീയഗാനം, കഥ പറച്ചിൽ എന്നീ ഇനങ്ങളിൽ മത്സരിക്കും. കൂടുതൽ പോയന്റ് നേടുന്ന സ്കൂളിന് 10,000 ദിർഹം വിലയുള്ള സമ്മാനം ഓവറോൾ ട്രോഫി യായും ക്വിസ് വിജയി കൾക്ക് സ്വർണ നാണയങ്ങളും സമ്മാനമായി നൽകും. സാംസകാരിക രംഗത്തെ പ്രമുഖരും ദുബായ് പൊലീസ് , ദുബായ് മുനിസിപ്പാലിറ്റി , ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന ഉദ്ദ്യോഗസ്ഥർ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ എംഎസ്എസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, ജനറൽ സെക്രട്ടറി ഷജില്‍ ഷൗക്കത്ത്, പ്രോഗ്രാം സെക്രട്ടറി നസീര്‍ അബൂബക്കര്‍, പ്രോഗ്രാം കണ്‍വീനര്‍ സിതിന്‍ നാസര്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫയ്യാസ് അഹ്മദ്, പ്രേം എന്നിവർ സംബന്ധിച്ചു.