തിരുവനന്തപുരം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ യൂസർ ഫീ പിൻവലിക്കണം ; ആവശ്യം ഉന്നയിച്ച് പ്രവാസി കോൺഗ്രസ്
മെച്ചപ്പെട്ട സേവനം നൽകാനെന്ന പേരിൽ സ്വകാര്യ വ്യക്തികൾക്ക് വിറ്റഴിക്കപ്പെട്ട വിമാനത്താവളങ്ങളും വിമാന കമ്പനികളും പ്രവാസികൾക്ക് ഇരുട്ടടിയായി മാറുകയാണെന്ന് പ്രവാസി കോൺഗ്രസ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ഭീമമായ യൂസർ ഫീ പ്രവാസി മലയാളികളോടുള്ള വെല്ലുവിളിയാണ്. ടിക്കറ്റ് ചാർജ് വർധനയിലൂടെയുള്ള ചൂഷണം നിർബാധം തുടരുകയാണ്. ഈ ജനവിരുദ്ധതയെ ഇരു സർക്കാറുകളും കൈയുംകെട്ടി നോക്കിനിൽക്കുന്നത് പ്രവാസ ലോകത്തെ അമ്പരപ്പിക്കുകയാണ്.
യൂസർ ഫീ അടിയന്തരമായി പിൻവലിക്കണമെന്നും വിദേശത്തെ അവധി ദിനങ്ങൾ ആരംഭിക്കുന്ന സമയത്തെ ടിക്കറ്റ് ചാർജ് വർധന പിൻവലിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അധ്യക്ഷത വഹിച്ചു.