കേളീ ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന് നടക്കും
കേളി കലാസാംസ്കാരിക വേദി ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന് നടക്കും. വിപുല സംഘാടക സമിതി രൂപവത്കരിച്ചു. ബത്ഹയിൽ ചേർന്ന രൂപവത്കരണ യോഗത്തിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ എന്നിവർ സംസാരിച്ചു.
ഇഫ്താർ സംഗമത്തിൽ കേളി കുടുംബവേദിയും കൈകോർക്കും. സെബിൻ ഇഖ്ബാൽ (ചെയർ.), ഗഫൂർ ആനമങ്ങാട്, ഹുസൈൻ മണക്കാട് (വൈസ് ചെയർ.), ഷമീർ കുന്നുമ്മൽ (കൺ.), സുനിൽ കുമാർ, ഷാജു ഭാസ്കർ (ജോ. കൺ.), സുനിൽ സുകുമാരൻ (ട്രഷ.), സുരേഷ് ലാൽ, നസീർ മുള്ളൂർക്കര (ജോ. ട്രഷ.) എന്നിവർ പ്രധാന ഭാരവാഹികളും കിഷോർ ഇ നിസാം, ലിബിൻ പശുപതി, ബിജി തോമസ്, ഷിബു തോമസ്, ജവാദ് പെരിയാട്ട്, ജോഷി പെരിഞ്ഞനം, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, സനീഷ്, ലത്തീഫ്, നൗഷാദ്, കാഹിം ചേളാരി, സതീഷ് കുമാർ, സജീവൻ, ഷാജി റസാഖ്, രാമകൃഷ്ണൻ, റഫീഖ് ചാലിയം, പ്രദീപ് കൊട്ടാരത്തിൽ, നൗഫൽ സിദ്ദിഖ്, പ്രദീപ് ആറ്റിങ്ങൽ, ഹാഷിം കുന്നത്തറ, രാജൻ പള്ളിത്തടം, സെൻറ് ആൻറണി, മധു പട്ടാമ്പി, രജീഷ് പിണറായി, യു.സി. നൗഫൽ, ഹുസൈൻ, അലി പട്ടാമ്പി എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ കൺവീനറും ജോയിൻറ് കൺവീനർമാരുമായ 151 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. ജോ. സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.