Begin typing your search...

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനം റിയാദിൽ ഇറക്കി ; സാങ്കേതിക തകരാറെന്ന് എയർലൈൻ അധികൃതർ

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനം റിയാദിൽ ഇറക്കി ; സാങ്കേതിക തകരാറെന്ന് എയർലൈൻ അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജിദ്ദയിലേക്ക്​ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്​ ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാ​ങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ അനിശ്ചിതത്വത്തിലും പ്രയാസത്തിലുമായി.

കരിപ്പൂരിൽനിന്ന്​ തിങ്കളാഴ്​ച രാത്രി ഇന്ത്യൻ സമയം 9.10-ന്​ പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അവിചാരിതമായുണ്ടായ സാ​ങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്​ച പുലർച്ചെ 2.30-ഓടെ റിയാദ്​ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവൻ വിമാനത്താവള​ത്തിലെ ടെർമിനലിലേക്ക്​ മാറ്റുകയും ചെയ്​തു. അതിൽ കുറച്ചധികം പേരെ ​െചാവ്വാഴ്​ച രാവിലെയോടെ ഡൊമസ്​റ്റിക്​ ടെർമിനിലേക്ക്​ കൊണ്ടുവന്നു. വിവിധ ആഭ്യന്തര വിമാനങ്ങളിൽ ജിദ്ദയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്​ ഇൻഡിഗോയുടെ റിയാദിലെ അധികൃതർ.

പുലർച്ചെ ഒരു കേക്കും ജ്യൂസും മാത്രമാണ്​ കിട്ടിയതെന്നും ഭക്ഷണം കിട്ടാത്തത്​ പ്രയാസത്തിലാഴ്​ത്തിയെന്നും യാത്രക്കാർ പറഞ്ഞു. ആറ്​ ഉംറ ഗ്രൂപ്പുകളിൻ കീഴിൽ പുറപ്പെട്ട തീർഥാടകരും ജിദ്ദയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ്​ യാത്രക്കാരായുള്ളത്​. സമയത്തിന്​ ഭക്ഷണം കിട്ടാത്തതിനാൽ കുട്ടികളും സ്​ത്രീകളും മുതിർന്നവരും ഉൾപ്പടെയുള്ളവർ പ്രയാസം അനുഭവിക്കുകയാണ്​.

എന്നാൽ അവർക്ക്​ ആവശ്യമായ ഭക്ഷണമെത്തിക്കാനും ലഭ്യമായ വിമാനങ്ങളിൽ യാത്രക്കാരെ ജിദ്ദയിലെത്തിക്കാൻ ശ്രമം നടത്തുകയാണെന്നും ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചു. ​വിമാനസൗകര്യം തയ്യാറാവുന്നത്​ വരെ യാത്രക്കാരെ എല്ലാം റിയാദിലെ ഒരു ഹോട്ടലിലേക്ക്​ മാറ്റാനും ശ്രമം ആരംഭിച്ചിട്ടുണ്ട്​. വിവരമറിഞ്ഞ ഉടനെ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ഇൻഡിഗോ അധികൃതരുമായി ബന്ധപ്പെടുകയും യാത്രക്കാരുടെ പ്രശ്​നങ്ങൾ അറിയിച്ച്​ പ്രശ്​നപരിഹാരത്തിന്​ ശ്രമം നടത്തുകയും ചെയ്​തിരുന്നു.

WEB DESK
Next Story
Share it